കര്‍ക്കിടകവാവ്: ഗതാഗത നിയന്ത്രണം
തിരുവനന്തപുരം:കര്‍ക്കിടക വാവു ബലിയോടനുബന്ധിച്ച് ചൊവ്വാഴ്ച തിരുവല്ലം,ശംഖുമുഖം ഭാഗങ്ങളില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. ചാക്ക ഭാഗത്തു നിന്നും ഡൊമസ്റ്റിക് എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചാക്കയില്‍ നിന്നും ഈഞ്ചയ്ക്കല്‍, കല്ലുമ്മൂട്, പൊന്നറപ്പാലം, വലിയതുറ വഴി പോകേണ്ടതാണ്. ശംഖുമുഖം ഭാഗത്തേക്ക് ബലിതര്‍പ്പണവുമായി ബന്ധപ്പെട്ട് വരുന്ന വാഹനങ്ങള്‍ നിശ്ചിത സ്ഥലങ്ങളില്‍ അല്ലാതെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. പാര്‍ക്കിങ് പ്രദേശങ്ങളില്‍ പാര്‍ക്ക് ചെയ്തു പോകുന്ന വാഹനങ്ങളില്‍ ഉടമയുടേയോ ഡ്രൈവറുടേയോ ഫോണ്‍ നമ്പര്‍ എഴുതി പ്രദര്‍ശിപ്പിക്കണം.
പാര്‍ക്കിങ്
സ്ഥലങ്ങള്‍
1.കോര്‍പറേഷന്‍ പാര്‍ക്കിങ് ഏര്യ. 2. മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഗ്രൗണ്ട്.
3.കാര്‍ഗോ മുതല്‍ പഴയ ഡൊമസ്റ്റിക് എയര്‍പോര്‍ട്ട് വരെ റോഡിന്റെ ഒരു വശം.4.ശംഖുമുഖം വെട്ടുകാട് റോഡിന്റെ ഒരു വശം.
തിരുവല്ലം ഭാഗത്ത്
1.ബി.എന്‍.വി സ്‌കൂള്‍ പാര്‍ക്കിങ് ഗ്രൗണ്ട്2. തിരുവല്ലം വാഴമുട്ടം ബൈപാസ് റോഡിലെ പാര്‍ക്കിങ്
ഗ്രൗണ്ട്.
വിഴിഞ്ഞം ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ വിഴിഞ്ഞം മുക്കോലയില്‍ നിന്നും ബാലരാമപുരം ഭാഗത്തേക്ക് പോകണം. ഇവ തിരുവല്ലം ഭാഗത്തേക്ക് വരാന്‍ പാടില്ല. ചാക്ക ഭാഗത്തു നിന്നും വരുന്ന ഹെവി വാഹനങ്ങള്‍ ഈഞ്ചയക്കലില്‍ നിന്നും തിരിഞ്ഞ് അട്ടക്കുളങ്ങര,കിള്ളിപ്പാലം,പാപ്പനംകോട് വഴി പോകണം.
കരുമം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പഴയതിരുവല്ലം ജങ്ഷനില്‍ എത്തി അവിടെ നിന്നും തിരിഞ്ഞ് പാച്ചല്ലൂര്‍ ഭാഗത്തേക്ക് പോകണം.പരാതികള്‍ക്കും നിര്‍ദേശങ്ങള്‍ക്കും 9497987001,9497987002,047125587002 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."