കോള്‍ ഡ്രൈവേഴ്‌സില്‍ ഇന്നുമുതല്‍ വനിതകളും
കോഴിക്കോട്: കോള്‍ ഡ്രൈവേഴ്‌സില്‍ ഇന്നുമുതല്‍ വനിതാ ഡ്രൈവര്‍മാരും. വാഹനങ്ങള്‍ ഉണ്ടായിട്ടും ഡ്രൈവര്‍മാരില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് ഡ്രൈവര്‍മാരുടെ സേവനം ലഭ്യമാക്കികൊണ്ടിരിക്കുന്ന സ്ഥാപനമായ കോള്‍ ഡ്രൈവേഴ്‌സാണ് വനിതാ ഡ്രൈവര്‍മാരുടെ സേവനവും ലഭ്യമാക്കുന്നത്.
സ്ത്രീകള്‍ക്ക് വിശ്വസ്തതയോടെ സഞ്ചരിക്കാനായി അഞ്ച് വനിതാ ഡ്രൈവര്‍മാരാണ് സേവന സന്നദ്ധരായിരിക്കുന്നത്. ദിവസക്കൂലിക്കും മണിക്കൂര്‍ വ്യവസ്ഥയിലും ഡ്രൈവര്‍മാരെ ലഭ്യമാണ്. ഏതുതരം മോഡല്‍ വാഹനങ്ങളും അനായാസം ഓടിക്കുവാന്‍ അറിയുന്ന 200ഓളം ഡ്രൈവര്‍മാരുടെ സേവനം ഇവിടെ ലഭ്യമാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഗള്‍ഫില്‍ നിന്ന് അവധിക്ക് വരുന്നവര്‍ക്ക് പാര്‍ട്‌ടൈം ആയി ജോലി ചെയ്യാനും സാഹചര്യമുണ്ട്. ഇടപാടുക്കാര്‍ക്ക് ഓണ്‍ലൈനായി പണമിടപാടു നടത്താനും ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാനും ഡ്രൈവര്‍മാര്‍ക്ക് ഓണ്‍ലൈന്‍ വഴി രജിസ്‌ട്രേഷന്‍ ചെയ്യാനുമായി കോള്‍ ഡ്രൈവേഴ്‌സിന്റെ പുതിയ വെബ്‌സൈറ്റായ ംംം.രമഹഹറൃശ്‌ലൃശെിറശമ.രീാ ഉദ്ഘാടനം സി. കെ നാണു എം.എല്‍.എ നിര്‍വഹിച്ചു. കോള്‍ ഡ്രൈവേഴ്‌സ് ഡയരക്ടര്‍ മുജീബ് റഹ്മാന്‍, വി.വി മുഹമ്മദ് ഇര്‍ഫാന്‍, പി.എം നാസര്‍, പി.വി ജാബിര്‍, കെ. പ്രബീഷ് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."