കനോലി കനാലിലേക്ക് മലിനജലം ഒഴുക്കിയാല്‍ ശക്തമായ നടപടി: മേയര്‍
കോഴിക്കോട്: കോര്‍പറേഷന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ ശുചീകരിച്ച കനോലി കനാലിലേക്ക് മലിനജലം ഒഴുക്കി വിടുന്നവര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍.
പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് നടത്തിയ സര്‍വേയില്‍ 169 കണക്ഷനുകള്‍ കനാലില്‍ വന്നുചേരുന്നതായി കണ്ടെത്തിയിരുന്നു. ഇവ നീക്കം ചെയ്യണം. മഴവെള്ളം ഒഴുകിപോകുന്നതിന് നിര്‍മിച്ച ഓവുചാലുകള്‍ ഒഴിച്ച് ബാക്കിവരുന്ന കണക്ഷനുകള്‍ നവംബര്‍ ഒന്നിനകം അതാത് സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തില്‍ അടക്കണം. അല്ലെങ്കില്‍ കോര്‍പറേഷന്‍ നീക്കം ചെയ്യും.
ഇവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. ഇതിനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ ചുമതലപ്പെടുത്തിയതായും മേയര്‍ പറഞ്ഞു. ജലാശയങ്ങളുടെ സംരക്ഷണാര്‍ഥം ബീച്ച് പരിസരത്ത് ഉന്തുവണ്ടികളില്‍ കച്ചവടം ചെയ്യുന്നവര്‍ ഉപയോഗിക്കുന്ന ഡിസ്‌പോസിബിള്‍ പാത്രങ്ങളും പേപ്പര്‍ കപ്പുകളും നവംബര്‍ ഒന്നുമുതല്‍ നിരോധിക്കും.
നിയമം ലംഘിക്കുന്നവര്‍ക്കേതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."