HOME
DETAILS

ഖത്തറിലെ തീര്‍ഥാടകര്‍ക്കായി പുതിയ വെബ്‌സൈറ്റ്

  
backup
July 21 2019 | 20:07 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95-2

 

നിസാര്‍ കലയത്ത്


ജിദ്ദ: ഖത്തറില്‍നിന്ന് ഹജ്ജ് നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന തീര്‍ഥാടകര്‍ക്കായി രജിസ്റ്റര്‍ ചെയ്യാന്‍ സഊദി പുതിയ വെബ്‌സൈറ്റ് ആരംഭിച്ചു.
ഈ സംവിധാനം തടസപ്പെടുത്തരുതെന്നും ഹജ്ജിനു താല്‍പര്യമുള്ള വിശ്വാസികളെ അതിനു അനുവദിക്കണമെന്നും സഊദി ഖത്തറിനോട് ആവശ്യപ്പെട്ടു.
ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്ത് ഖത്തറിലുള്ള സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഹജ്ജ് നിര്‍വഹിക്കാന്‍ സഊദിയില്‍ എത്താമെന്ന് ഹജ്ജ് മന്ത്രാലയം അറിയിച്ചു. ൂവ1440.വമഷ.ഴീ്.മെ എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേïത്. രïു വര്‍ഷത്തിലധികമായി സഊദി ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഖത്തറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ ഹജ്ജിനും ഉംറ സീസണിലും ഖത്തറില്‍ നിന്നുള്ളവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സഊദി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ സംവിധാനം ഖത്തര്‍ തടസപ്പെടുത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത്തവണത്തെ ഹജ്ജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി റിയാദില്‍ എത്തിയ ഖത്തര്‍ പ്രതിനിധി ഹജ്ജ് കരാറില്‍ ഒപ്പുവയ്ക്കാതെ മടങ്ങിയതായി സഊദി അറിയിച്ചു. എല്ലാ തീര്‍ഥാടകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ ഇവര്‍ക്കും ഉറപ്പുവരുത്തുമെന്നും സഊദി വ്യക്തമാക്കി. എന്നാല്‍, ഖത്തര്‍ എയര്‍വേയ്‌സ് അല്ലാത്ത വിമാനങ്ങളില്‍ മാത്രമേ ഇവര്‍ക്ക് സഊദിയില്‍ എത്താന്‍ സാധിക്കുകയുള്ളൂ.
യൂറോപ്യന്‍ തീര്‍ഥാടകരും എത്തിത്തുടങ്ങി
ജിദ്ദ: വിശുദ്ധ ഹജ്ജിനായി യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ വരവ് തുടങ്ങി. ബ്രിട്ടനില്‍നിന്ന് 80 പേരടങ്ങുന്ന സംഘമാണ് ജിദ്ദ വിമാനത്താവളത്തിലെത്തിയത്. മാഞ്ചസ്റ്ററില്‍ നിന്നെത്തിയ സംഘത്തെ ഹജ്ജ് ടെര്‍മിനലില്‍ ജിദ്ദയിലെ ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ സൈഫ് അശ്ര്‍, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കാല്‍ ലക്ഷത്തോളം പേര്‍ ഇത്തവണ ബ്രിട്ടനില്‍നിന്ന് ഹജ്ജിനെത്തുമെന്നാണ് റിപ്പോര്‍ട്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  4 minutes ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  12 minutes ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  an hour ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  2 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  4 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  4 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  5 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  5 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  5 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  6 hours ago