കര്‍ണാടക; വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് മുഖ്യമന്ത്രി
കര്‍ണാകട: കര്‍ണാടകയില്‍ ഭരണ പ്രതിസന്ധി തുടരുന്നതിനിടെ വിശ്വാസ വോട്ടെടുപ്പ് മാറ്റണമെന്ന് ആവശ്യം. വോട്ടെടുപ്പ് മറ്റന്നാളേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സ്പീക്കറെ കണ്ടു. എന്നാല്‍ വോട്ടെടുപ്പ് ഇന്നു തന്നെ നടക്കണമെന്ന ആവശ്യത്തില്‍ സ്പീക്കര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ബി.ജെ.പി എം.എല്‍.എമാരും സ്പീക്കറെ കണ്ടു.
അതേസമയം വിശ്വാസ വോട്ടെടുപ്പ് ഇന്നു തന്നെ നടത്താന്‍ ആവശ്യപ്പെടണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര എംഎല്‍എമാര്‍ നല്കിയ ഹരജി സുപ്രിം കോടിതി നാളെ പരിഗണിക്കാനായി മാറ്റിവച്ചു.
അതിനിടെ വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച രാവിലെ നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ കെ.ആര് രമേശ്കുമാര്‍ ഉത്തരവിട്ടു. ഇതുപ്രകാരം എംഎല്‍എമാര്‍ക്ക് നോട്ടിസും അയച്ചിട്ടുണ്ട്. വിമത എംഎല്‍എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍-ദള്‍ സഖ്യം നല്കിയ പരാതിയെ തുടര്‍ന്നാണ് എംഎല്‍എമാരോട് നേരിട്ട് ഹാജരാകാന്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."