കുതിച്ചുയരാന്‍ ചന്ദ്രയാന്‍ 2: ഇനി മിനുട്ടുകള്‍ മാത്രം
ബംഗളൂരു: നീണ്ട 11 വര്‍ഷത്തെ നൂറുകോടി ജനതയുടെ കാത്തിരിപ്പ് യാഥാര്‍ഥ്യമാകാന്‍ ഇനി മിനുട്ടുകള്‍
മാത്രം. ചരിത്രനിമിഷത്തിലേക്കുള്ള അവസാനഘട്ട ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഉച്ചയ്ക്ക് 2.43നാണ് വിക്ഷേപണം നടക്കുക. വിക്ഷേപണത്തിനായുള്ള 20 മണിക്കൂര്‍ കൗണ്ട്ഡൗണ്ട് ഇന്നലെ വൈകിട്ട് തുടങ്ങിയിരുന്നു.
ജി.എസ്.എല്‍.വി എം.കെ 3 എന്ന വിക്ഷേപണ വാഹനത്തിലാണ് ചാന്ദ്രയാന്‍ 2 വിക്ഷേപിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലാണ് വിക്ഷേപണം നടക്കുന്നത്.
ദൗത്യം പൂര്‍ണമായി വിജയത്തിലെത്താന്‍ 50 ദിവസത്തില്‍ അധികം എടുക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞര്‍ അറിയിച്ചത്. സെപ്റ്റംബര്‍ ആറിനുതന്നെ ഉപഗ്രഹം ചന്ദ്രനില്‍ ഇറങ്ങുന്നതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
ചന്ദ്രനിലെ ജലസാന്നിധ്യം അറിയാനുള്ള ഈ ദൗത്യത്തെ ലോകം ആകാംക്ഷയോടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള 13 ബഹികരാകാശ ശാസ്ത്രജ്ഞരും നാസയില്‍ നിന്നുള്ള ഒരു ശാസ്ത്രജ്ഞനും ഉള്‍പ്പെടെ 14 പേരാണ് ദൗത്യത്തില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."