HOME
DETAILS

അതിവേഗ റെയില്‍പ്പാത: കാസര്‍കോടിനെ ഉള്‍പ്പെടുത്തണമെന്നു വികസന സമിതിയോഗം

  
backup
July 30 2016 | 22:07 PM

%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b5%e0%b5%87%e0%b4%97-%e0%b4%b1%e0%b5%86%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%a4-%e0%b4%95%e0%b4%be%e0%b4%b8

കാസര്‍കോട്: കാസര്‍കോട് ജില്ലയെ അതിവേഗ റെയില്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് ജില്ലാതല വികസന സമിതിയോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ അതിവേഗ റെയില്‍പ്പാത സ്ഥാപിക്കണമെന്നു 2011 ഡിസംബറില്‍ ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ തയാറാക്കിയ എക്‌സിക്യൂട്ടിവ് സമ്മറിയില്‍ പറയുന്നുണ്ട്. ഇപ്പോള്‍ ഡി.എം.ആര്‍.സി ശുപാര്‍ശ ചെയ്യുന്നത് ആദ്യഘട്ടത്തില്‍ അതിവേഗ റെയില്‍ കണ്ണൂര്‍വരെ മതിയെന്നാണ്. ഈ ശുപാര്‍ശ അംഗീകരിക്കരുതെന്നും അതിവേഗ റെയില്‍പ്പാത കാസര്‍കോട് വരെ നീട്ടണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. എം രാജഗോപാലന്‍ എം.എല്‍.എ പ്രമേയത്തെ പിന്താങ്ങി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടര്‍മാരുടെ തസ്തികകള്‍ ഉടന്‍ നികത്തണമെന്നും പകര്‍ച്ചവ്യാധികള്‍ പടരുന്ന സാഹചര്യത്തില്‍ രക്തഘടക വിഭജന യൂനിറ്റിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ജില്ലയിലെ പൊതുമരാമത്ത് പാലങ്ങളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സമഗ്ര സര്‍വേ നടത്തണമെന്ന് എം രാജഗോപാലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ദേശീയപാതയില്‍ കാര്യങ്കോട് പാലം അപകടാവസ്ഥയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാന്‍ വകുപ്പു മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മറ്റു പാലങ്ങളുടെ അപകടാവസ്ഥ കൂടി പരിഗണിച്ച് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് എം.എല്‍.എ നിര്‍ദേശിച്ചു.  
മഞ്ചേശ്വരം മണ്ഡലത്തില്‍ എം.എല്‍.എയുടെ പ്രത്യേക ആസ്തി വികസന ഫണ്ടില്‍ അനുവദിച്ച പ്രവൃത്തികള്‍ സമയ ബന്ധിതമായി നടപ്പാക്കണമെന്ന് പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ പറഞ്ഞു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ഇ ദേവദാസന്‍ അധ്യക്ഷനായി. എം.എല്‍.എമാരായ എം രാജഗോപാലന്‍, കെ കുഞ്ഞിരാമന്‍, എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, വൈസ് പ്രസിഡന്റ് ശാന്തമ്മാ ഫിലിപ്പ്, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാന്‍ വി.വി രമേശന്‍, കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സന്‍ ബീഫാത്തിമ ഇബ്രാഹിം, നീലേശ്വരം നഗരസഭാ  വൈസ് ചെയര്‍പേഴ്‌സന്‍ വി ഗൗരി, സബ് കലക്ടര്‍ മൃണ്‍മയി ജോഷി, എഡി. എം കെ അംബുജാക്ഷന്‍ സംസാരിച്ചു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാര്‍ത്ഥികളെ ശാസ്താംകോട്ട തടാകത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  2 months ago
No Image

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെ സുധാകരനെതിരായ ഹരജി സുപ്രിം കോടതി തള്ളി

Kerala
  •  2 months ago
No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago