സി.പി.എം പ്രവര്‍ത്തകന്റെ ബൈക്ക് കത്തിനശിച്ച നിലയില്‍
വടകര : തിരുവള്ളൂര്‍ പഞ്ചായത്തിലെ ചാനിയംകടവില്‍ സി.പി.എം പ്രവര്‍ത്തകന്റെ ബൈക്ക് അഗ്നിക്കിരയാക്കി. ചാനിയംകടവിലെ തോലന്റെ വളപ്പില്‍ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ബൈക്കാണ് കത്തിനശിച്ചത്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. രഞ്ജിത്തിന്റെ ബന്ധു വാഹനാപകടത്തില്‍ പരുക്കേറ്റതിനെ തുടര്‍ന്ന് അവരുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോയതായിരുന്നു.
തിരിച്ചെത്തിയപ്പോഴാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടത്. അനധികൃത മദ്യവില്പനക്കെതിരെ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ പ്രതികരിച്ചിരുന്നു. ഇതിലുണ്ടായ വിദ്വേഷമാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. സംഭവത്തില്‍ വടകര പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധര്‍ പരിശോധന നടത്തിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായും പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."