മലയോരമേഖല പകര്‍ച്ചവ്യാധി ഭീഷണിയില്‍ മാലിന്യ നിര്‍മാര്‍ജനം പാളുന്നു
കുറ്റ്യാടി: മലയോര മേഖലയില്‍ പകര്‍ച്ച വ്യാധി ഭീഷണി ശക്തമായിട്ടും മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ ലക്ഷ്യം കാണുന്നില്ല.
വേളം പഞ്ചായത്തിലും, മരുതോങ്കരയിലും എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അധികൃതര്‍ സമ്മതിക്കുമ്പോഴും, രോഗ പ്രതിരോധത്തിനും രോഗ വ്യാപനം തടയുന്നതിനും ആവശ്യമായ നടപടി ആരോഗ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ലെന്ന പരാതി വ്യാപകം.
പല പഞ്ചായത്തുകളിലും ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള ശുചീകരണം നടപ്പിലായില്ല. പുഴയോരങ്ങളിലും അഴുക്കുചാലുകളിലും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുന്നു കൂടി കിടക്കുകയാണ്.
വീടുകളിലും തുറസ്സായ സ്ഥലങ്ങളിലും മാലിന്യ നിക്ഷേപം വ്യാപകമാണ്. കുറ്റ്യാടി ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതുജനാരോഗ്യ വിഭാഗത്തിന്റെ ഓഫിസിന് തൊട്ടടുത്തുള്ള ഇറിഗേഷന്‍ വകുപ്പിന്റെ സ്ഥലത്ത് സൈക്കിള്‍ ട്യൂബുകളും, ടയറുകളും കുന്നുകൂടി കിടന്നിട്ടും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നില്ല.
മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തത് കാരണം കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ഇവ കുതിര്‍ന്ന് പല സ്ഥലങ്ങളിലും നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ കൊതുകുകള്‍ പെറ്റു പെരുകുന്നത് കാരണം പകര്‍ച്ചവ്യാധി പടരുമെന്ന ആശങ്കയും വ്യാപകമാണ്.
കച്ചവട സ്ഥാപനങ്ങളില്‍ നിന്നുള്ള മാലിന്യങ്ങള്‍ പ്ലാസ്റ്റിക് സഞ്ചിയില്‍ നിറച്ച് ഓവു ചാലുകളില്‍ തള്ളുന്നതും പതിവാണ്. ഇതുകാരണം ഓവുചാലുകളില്‍ വെള്ളം കെട്ടിക്കിടന്ന് റോഡുവരെ മലിന ജലം നിറയുന്നുണ്ട്.
എന്നാല്‍ ജൂണ്‍ 5ന് എല്ലാ പഞ്ചായത്തുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും വീടുകളിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിച്ച് സൂക്ഷിക്കാനും ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കാനും നിര്‍ദ്ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."