HOME
DETAILS
MAL
തൃശൂരിനെ വീണ്ടെടുക്കാന്‍ സാഹിത്യ സാംസ്ക്കാരിക ലോകം കൈകോര്‍ക്കും
backup
October 04 2018 | 08:10 AM
തൃശൂര്‍: പ്രളയബാധയുടെ ഭാഗമായി സംസ്ഥാനത്ത് വലിയനാശ നഷ്ടമുണ്ടായ തൃശൂരിന്റെ പുനഃനിര്മിതിക്കായി സാഹിത്യ സാംസ്ക്കാരിക രംഗത്തെ മുഴുവന്‍ പ്രവര്‍ത്തകരും ഒന്നിച്ചു പ്രവര്‍ത്തിയ്ക്കും.
പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ജീവിതോപാധിയൊരുക്കാന് മൂന്നു ദിവസത്തെ സാഹിത്യ-സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കാന്‍ സാഹിത്യ അക്കാദമി ഹാളില്‍ ചേര്‍ന്ന 'വീണ്ടെടുപ്പ് ' ആലോചനായോഗത്തില്‍ തീരുമാനമായി. പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് ഉദ്ഘാടനം നിര്‍വഹിച്ചു.
എം.പി.മാരായ ഡോ.പി.കെ ബിജു, ഇന്നസെന്റ്, അഡ്വ. രാജന് എം.എല്‍.എ, മേയര്‍ അജിതാ ജയരാജന്, പത്മശ്രീ പെരുവനം കുട്ടന്മാരാര്, വൈശാഖന്, കെ.പി.എ.സി ലളിത, ടി.കെ നാരായണന്, എന്‍.രാധാകൃഷ്ണന് നായര്‍, ടി.വി അനുപമ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."