HOME
DETAILS
MAL
വഴിയൊരുക്കുക! ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരുന്നു
backup
December 23 2020 | 14:12 PM
കൊച്ചി: അത്യാസന്ന നിലയിലുള്ള സംവിധായകൻ ഷാനവാസിനെ കോയമ്പത്തൂരിലെ ആശുപത്രിയിൽ നിന്നും കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. കോയമ്പത്തൂർ -പാലക്കാട് - മണ്ണൂത്തി - ചാലക്കുടി വഴി കൊച്ചിയിലേക്ക് എത്തിക്കാനാണ് ശ്രമം. ഒന്നര മണിക്കൂറിനുള്ളിൽ സംവിധായകനെ കൊച്ചിയിലെത്തിക്കാനാണ് ശ്രമം. രാത്രി 7.50ന് ആംബുലൻസ് കുതിരാൻ പിന്നിട്ടു.
കോയമ്പത്തൂർ കെജി ആശുപത്രിയിലാണ് ഷാനവാസ് ചികിത്സയിലുണ്ടായിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് മാറ്റുന്നത്. ആംബുലൻസ് നമ്പർ- KL 09 AK 3990 തങ്കം ഹോസ്പിറ്റൽ ആംബുലൻസിലാണ് വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."