HOME
DETAILS
MAL
എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടുകെട്ടാന്‍ ഇ.ഡി ഉത്തരവ്
backup
December 23 2020 | 17:12 PM
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്മെന്റ് ഡയരക്ടറേറ്റ് ഉത്തരവിറക്കി. നാളെ കുറ്റപത്രം നല്‍കാനിരിക്കെയാണ് ഉത്തരവ്. അതിനിടെ സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയുടെയും സന്ദീപിന്റേയും ബാങ്ക് ലോക്കറിലും അക്കൗണ്ടിലുമുണ്ടായിരുന്ന 1.80 കോടിയുടെ സ്വത്ത് കണ്ടു കെട്ടിയതായി ഇ.ഡി കോടതിയെ അറിയിച്ചു.
അതേസമയം, കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ എം, ശിവശങ്കറിനെതിരായ കുറ്റപത്രം എന്‍ഫോഴ്സ്മെന്റ് വ്യാഴാഴ്ച സമര്‍പ്പിക്കും. കേസില്‍ ശിവശങ്കര്‍ അറസ്റ്റിലായി 56 ദിവസം പിന്നിടുമ്പോഴാണ് കുറ്റപത്രം നല്‍കുന്നത്. കേസില്‍ സ്വപ്ന സുരേഷ് അടക്കമുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം ഇ.ഡി നേരത്തെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."