HOME
DETAILS
MAL
നവകേരളത്തിന്റെ മറവില്‍ മദ്യകേരളം സൃഷ്ടിക്കാന്‍ ശ്രമം: മദ്യനിരോധനസമിതി
backup
October 04 2018 | 22:10 PM
കൊച്ചി: മദ്യത്തിന്റെ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയില്‍ എത്താനാണ് ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും അനുമതിനല്‍കിയതെന്ന സര്‍ക്കാര്‍ വാദം അപഹാസ്യമാണെന്ന് കേരള മദ്യനിരോധന സമിതി.
പുതുതായി ഡിസ്റ്റിലറികള്‍ തുറക്കുന്നത് മദ്യത്തിന്റെ ലഭ്യത കൂട്ടാനോ കുറയ്ക്കാനോ എന്ന് വ്യക്തമാക്കണമെന്ന് മദ്യനിരോധന സമിതി സംസ്ഥാനപ്രസിഡന്റ് ഡോ. ജേക്കബ് മണ്ണാറപ്രായയില് കോര്‍ എപ്പിസ്ക്കോപ്പ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
നവകേരളത്തിന്റെ മറവില്‍ സര്‍ക്കാര്‍ മദ്യകേരളം സൃഷ്ടിക്കുകയാണ്. പുതിയ വിവാദം സംബന്ധിച്ച് ജുഡിഷ്യല്‍ അന്വേഷണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്, സെക്രട്ടറി സി.സി സാജന് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."