വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മുഖം തിരിച്ചറിയല്‍ അടുത്ത വര്‍ഷം മുതല്‍
ന്യൂഡല്‍ഹി: വിമാനത്താവളങ്ങളില്‍ പ്രവേശിക്കാന്‍ മുഖം തിരിച്ചറിയല്‍ (ഫേഷ്യല്‍ റെക്കഗനേഷ്യന്‍) സംവിധാനമൊരുക്കുന്നു.
'ഡിജി യാത്രാ' പദ്ധതിയുടെ ഭാഗമായി തിരിച്ചറിയില്‍ കാര്‍ഡുകളുടെയോ ബോര്‍ഡിങ് പാസിന്റെയോ ആവശ്യമില്ലാതെ വിമാനത്താവളങ്ങളില്‍ പ്രവേശിക്കാനുള്ള പദ്ധതി അടുത്ത വര്‍ഷം ഫെബ്രുവരി മുതല്‍ ആരംഭിക്കുമെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു പറഞ്ഞു.
ഭാവിലേക്കുള്ള മുന്നേറ്റത്തിന്റെ ഭാഗമായാണ് ഇത്തരമൊരു ഉദ്യമത്തിന് തുടക്കം കുറിക്കുന്നും മന്ത്രി പറഞ്ഞു. അതേസമയം ഡിജി യാത്ര യാത്രക്കാര്‍ക്ക് നിര്‍ബന്ധമല്ലെന്നും യാത്രാസംബന്ധമായ നടപടികള്‍ വേഗത്തിലും കടലാസ് രഹിതവുമാക്കാനാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പ്രാഥമിക ഘട്ടത്തില്‍ ബംഗളൂരു, ഹൈദരാബാദ് വിമാനത്താവളങ്ങളിലാവും പദ്ധതി അവതരിപ്പിക്കുക. കൊല്‍ക്കത്ത, വാരാണസി, പൂണെ, വിജയവാഡ എയര്‍പോര്‍ട്ടുകളില്‍ ഏപ്രില്‍ മാസത്തോടെ ഡിജി യാത്ര വ്യാപിപ്പിക്കാനാകുമെന്ന് കേന്ദ്രം കണക്കുകൂട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."