HOME
DETAILS
MAL
പകുതിയെങ്കിലും പേര്‍ക്കുള്ളത് വൈറസിന്റെ പുതിയ വകഭേദമാകാമെന്ന് വിദഗ്ധര്‍
backup
December 24 2020 | 05:12 AM
സാംപിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു
ന്യൂഡല്‍ഹി: യു.കെയില്‍ നിന്നെത്തിയവരില്‍ 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രതയോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇവരില്‍ പകുതി പേര്‍ക്കെങ്കിലും ബാധിച്ചത് വൈറസിന്റെ പുതിയ വകഭേദമാകാമെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ സാംപിളുകള്‍ കൂടുതല്‍ പരിശോധനക്കയച്ചു.
യു.കെയില്‍ നിന്നോ യു.കെ വഴിയോ അമൃതസറിലെത്തിയ എട്ടു പേര്‍ക്കും ഡല്‍ഹിയിലെത്തിയ അഞ്ചു പേര്‍ക്കും കൊല്‍ക്കത്തയിലെത്തിയ രണ്ടു പേര്‍ക്കും ചെന്നൈയിലെത്തിയ ഒരാള്‍ക്കുമാണ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
പൂനൈ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്കാണ് ഇവരുടെ സ്രവ സാംപിളുകള്‍ അയച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ യു.കെയില്‍ നിന്നോ യു.കെ വഴിയോ എത്തിയവരോടെല്ലാം ക്വാറന്റൈനില്‍ പോകാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്കി. അതോടൊപ്പം രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായവരെയും ക്വാറന്റൈനിലാക്കി. നിലവില്‍ യു.കെയിലുള്ള കൊവിഡ് കേസുകളില്‍ 60 ശതമാനമെങ്കിലും വൈറസിന്റെ വകഭേദമാണ്.
ഇതിനാലാണ് ഇന്ത്യയിലെത്തിയ രോഗികളില്‍ പകുതി പേരെയെങ്കിലും ബാധിച്ചത് പുതിയ കൊവിഡ് വൈറസായിരിക്കാമെന്ന് കണക്കാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."