HOME
DETAILS
MAL
നാളെ കര്‍ഷകരുമായി സംവദിക്കാന്‍ മോദി, 18,000 കോടിയും അനുവദിക്കും
backup
December 24 2020 | 05:12 AM
ന്യൂഡല്‍ഹി: കര്‍ഷക സമരം ശക്തമായി തുടരുന്നതോടെ നിയമങ്ങളെ ന്യായീകരിക്കാന്‍ ഓടി നടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
മുന്‍ പ്രധാനമന്ത്രി വാജ്പേയിയുടെ ജന്മദിനമായ ഡിസംബര്‍ 25ന് 9 കോടി കര്‍ഷകരുമായി മോദി ഓണ്‍ലൈനില്‍ സംവദിക്കും. അതോടൊപ്പം പ്രധാനമന്ത്രി കിസാന്‍ പദ്ധതിയില്‍ നിന്ന് 18,000 കോടി രൂപയും അനുവദിക്കും.
ആറു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് മോദിയുമായും സംസാരിക്കാന്‍ അവസരം ഉണ്ടായിരിക്കുമെന്ന് കൃഷി മന്ത്രി നരേന്ദ്രസിങ് തോമര്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങളെ ന്യായീകരിച്ച് ബി.ജെ.പി വന്‍ പ്രചാരണമാണ് നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."