HOME
DETAILS

പിണറായി വിജയന്‍ നരേന്ദ്രമോദിയെ അനുകരിക്കുന്നു: സുധീരന്‍

  
backup
July 30 2016 | 22:07 PM

%e0%b4%aa%e0%b4%bf%e0%b4%a3%e0%b4%b1%e0%b4%be%e0%b4%af%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%b0%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0

വാടാനപ്പള്ളി : പിണറായി വിജയന്‍ നരേന്ദ്രമോദിയെ അനുകരിക്കുകയാണെന്ന് സുധീരന്‍. കോണ്‍ഗ്രസ് തളിക്കുളം മണ്ഡലം നേതൃത്വ ക്യാംപ് കൈതയ്ക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാധ്യമ പ്രവര്‍ത്തകരെ ഭയക്കുന്ന ഒരു മുഖ്യമന്ത്രിയാണ് കേരളത്തിന്റേത്.
നരേന്ദ്രമോദിയെ പലകാര്യങ്ങളിലും അനുകരിക്കാന്‍ ശ്രമിക്കുകയാണ് പിണറായിയെന്നും, മോദി മാധ്യമ പ്രവര്‍ത്തകരെ കാണാത്തതുപോലെയാണു പിണറായി വിജയനും മാധ്യമ പ്രവര്‍ത്തകരെ കാണാത്തതെന്നും മോഡി ഉപദേഷ്ടാവിനെ നിയമിക്കുന്നു, അതുപോലെ പിണറായി വിജയനും ഉപദേശ്ടാവിനെ നിയമിക്കുന്നു.
ആദ്യം ജനങ്ങള്‍ പിന്നെ പാര്‍ട്ടി എന്ന ചിന്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുണ്ടായിരിക്കണം. ഗ്രൂപ്പിസവും മറ്റു വിഭാഗിയ പ്രവര്‍ത്തനങ്ങളുമുണ്ടെങ്കില്‍ മൂന്നാംസ്ഥാനമാണ് അതിന് നല്‍കേണ്ടത്. എന്നാല്‍ ഇവ രണ്ടും ഒഴിവാക്കേണ്ടതാണെന്നാണ് തന്റെ അഭിപ്രായം.
ഗാന്ധിയന്‍ ശൈലിയില്‍ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസിന് പഴയ പ്രതാപകാലത്തേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നും ജനങ്ങള്‍ക്കു മുന്‍പില്‍ ബ്യൂറോക്രാറ്റിക് രീതിയിലുള്ള സമീപനം പാര്‍ട്ടിയിലുണ്ടായാല്‍ തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ദളിത് ആദിവാസി ന്യൂനപക്ഷ സമൂഹത്തിന് വേണ്ടി പോരാടുന്നുവെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ അവര്‍ക്കെതിരേ അക്രമണം അഴിച്ചു വിടുന്നത് ഞെട്ടിക്കുന്നതാണെന്ന് സുധീരന്‍ പറഞ്ഞു.
 ഡി.സി.സി പ്രസിഡന്റ് പി.എ.മാധവന്‍ അധ്യക്ഷനായി. ഒ.അബ്ദുറഹ്മാന്‍ കുട്ടി, ഡി.സി.സി. വൈസ് പ്രസിഡന്റ് ജോസ് വള്ളൂര്‍, മുന്‍ എം.എല്‍.എടി.എന്‍.പ്രതാപന്‍, അനില്‍പുളിക്കല്‍, കെ.വി.ദാസന്‍ സംസാരിച്ചു.
വിവിധ വാര്‍ഡുകളില്‍ നടപ്പിലാക്കുന്ന ജൈവകൃഷി സമൃദ്ധിയുടെ ഭാഗമായി വിത്തുവിതരണവും സംസ്ഥാനത്താദ്യമായി മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ വിതരണവും സുധീരന്‍ ഉദ്ഘാടനം ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം വഖഫ് ഭൂമി: ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി

Kerala
  •  14 days ago
No Image

'ഞാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ എല്ലാ വിലക്കും നീങ്ങും, സര്‍ക്കാര്‍ ഞങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്'  രൂക്ഷ വിമര്‍ശനവുമായി ബജ്‌റംഗ് പുനിയ

National
  •  14 days ago
No Image

വിനോദയാത്രക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ; 75 പേര്‍ ചികിത്സ തേടി, കേസെടുത്ത് പൊലിസ്

Kerala
  •  14 days ago
No Image

ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം; ആര്‍ക്കും പരുക്കില്ല

National
  •  15 days ago
No Image

ലബനാന് വേണ്ടി കരുതിവെച്ച ബോംബുകളും ഗസ്സക്കുമേല്‍?; പുലര്‍ച്ചെ മുതല്‍ നിലക്കാത്ത മരണമഴ, പരക്കെ ആക്രമണം 

International
  •  15 days ago
No Image

ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി കേരളം വിട്ടത് സുഹൃത്തിന്റെ കാറില്‍

Kerala
  •  15 days ago
No Image

നവജാതശിശുവിന്റെ വൈകല്യം; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

Kerala
  •  15 days ago
No Image

മാംസാഹാരം കഴിക്കാന്‍ നിര്‍ബന്ധിച്ചു, പരസ്യമായി അധിക്ഷേപിച്ചു; വനിതാ പൈലറ്റ് ജീവനൊടുക്കിയ സംഭവത്തില്‍ കാമുകനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കുടുംബം

National
  •  15 days ago
No Image

ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് പ്രിയങ്കയുടെ സത്യപ്രതിജ്ഞ; വയനാടിന്റെ പ്രിയപുത്രി എത്തിയത് കസവുസാരിയണിഞ്ഞ് 

Kerala
  •  15 days ago
No Image

ക്ഷേമപെന്‍ഷനില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥരുടെ എണ്ണം ഇനിയും കൂടാം; നടപടി ഉടനെന്ന് മന്ത്രി 

Kerala
  •  15 days ago