HOME
DETAILS
MAL
റമദാന്; ബഹ്റൈനില്‍ 211 തടവുകാര്‍ക്ക് മോചനം
backup
May 28 2017 | 16:05 PM
മനാമ: വിശുദ്ധ റമദാന് പ്രമാണിച്ച് ബഹ്റൈനില്‍ 211 തടവുകാര്‍ക്ക് മോചനം ലഭിച്ചു. ജയില്‍ ശിക്ഷ ഭാഗികമായി അനുഭവിക്കുകയും ശിക്ഷ കാലയളവില്‍ മികച്ച രീതിയില്‍ പെരുമാറുകയും ചെയ്ത 211പേരെയാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫ മോചിപ്പിച്ചതായി പ്രഖ്യാപിച്ചത്.
ഇതുവഴി മോചിതരായവര്‍ക്ക് മുഖ്യധാര സമൂഹത്തിന്റെ ഭാഗമായി മാറാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് ഇതു സംബന്ധിച്ച് പുറത്തിറക്കിയ സര്‍ക്കുലര്‍ വ്യക്തമാക്കി. മുന്‍ വര്‍ഷങ്ങളിലും രാജാവ് തടവുകാര്‍ക്ക് മോചനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."