HOME
DETAILS
MAL
മതസ്ഥാപനങ്ങളിലെ കോടതി ഇടപെടല്‍: കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് മുരളീധരന്
backup
October 04 2018 | 22:10 PM
തിരുവനന്തപുരം: മതസ്ഥാപനങ്ങളിലെ കോടതി ഇടപെടലിനെതിരേ കേന്ദ്രസര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണമെന്ന് കെ.പി.സി.സി പ്രചാരണ സമിതി അധ്യക്ഷന്‍ കെ. മുരളീധരന് എം.എല്‍.എ. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്ന കോടതിവിധിയില്‍ സംസ്ഥാനത്തു സംഘര്‍ഷമുണ്ടായാല്‍ അതിനുത്തരവാദി സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണെന്നും മുരളീധരന് പറഞ്ഞു.
സ്ത്രീ സ്വാതന്ത്ര്യവുമായി വിധിക്ക് ഒരുബന്ധവുമില്ല. ഏത് സംഘര്‍ഷം ഉണ്ടായാലും അതിനുത്തരവാദി സര്‍ക്കാരാണ്. ഇക്കാര്യത്തില്‍ സംഘ്പരിവാറിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും താന്‍ മുഖ്യമന്ത്രിയായിരിക്കെ ശബരിമലയില്‍ സ്ത്രീകളെ കയറ്റുമെന്ന പിണറായിയുടെ നിലപാട് ധാര്‍ഷ്ട്യമാണെന്നും മുരളീധരന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."