സംരംഭകത്വ പരിശീലനവും വായ്പാ യോഗ്യത നിര്‍ണയ ക്യാംപും 29ന്
തിരുവനന്തപുരം: പ്രവാസി പുനരധിവാസ പദ്ധതി (എന്‍.ഡി.പി.ആര്‍.ഇ.എം) പ്രകാരം, മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് നോര്‍ക്ക റൂട്ട്‌സിന്റെ നേതൃത്വത്തില്‍ പരീശീലന പരിപാടിയും വായ്പാ യോഗ്യതാ നിര്‍ണയ കാംപും സംഘടിപ്പിക്കും. ഈ മാസം 29ന് രാവിലെ 10 ന് തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഫോറോനാ ചര്‍ച്ച് ഹാളിലാണ് പരീശീലനപരിപാടിയും വായ്പ യോഗ്യത നിര്‍ണയ കാംപും നടക്കുക. ഇടുക്കി, എറണാകുളം ജില്ലയിലുള്ളവര്‍ക്കു ഈ അവസരം പ്രയോജനപ്പെടുത്താം.
രണ്ടു വര്‍ഷമോ അധികമോ വിദേശത്തു ജോലി ചെയ്തിട്ടുള്ളതും സ്ഥിരമായി മടങ്ങിയെത്തിയവരുമായവര്‍ക്ക് അപേക്ഷിക്കാം.
സംരഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയില്‍ താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്‌സിന്റെ ംംം.ിീൃസമൃീീെേ.ീൃഴ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. NDPREM എന്ന ഓപ്ഷനില്‍ പദ്ധതിയുടെ വിവരണം, പാസ്‌പോര്‍ട്ട് അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്തു വേണം രജിസ്റ്റര്‍ ചെയ്യാന്‍.
തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും, രണ്ടുവര്‍ഷമോ അതിലധികമോ വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസലും, പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാംപ് ദിവസം കൊണ്ടുവരണം.
കൂടുതല്‍ വിവരങ്ങള്‍ക്കു സി.എം.ഡി യുടെ സഹായ കേന്ദ്രം (8590602802) നമ്പറിലും, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറായ 1800 425 3939(ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും), എറണാകുളം (0484 2371810, 0484 2371830) എന്നീ നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."