നിയമസഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസിന്റെ പ്രചാരണം എ.ഐ.സി.സി സെക്രട്ടറിമാര്‍ ഏകോപിപ്പിക്കും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ ചുമതലയുള്ള ഐ.ഐ.സി.സി സെക്രട്ടറിമാര്‍ ഏകോപിപ്പിക്കും.
എ.ഐ.സി.സി സെക്രട്ടറിമാരായ പി.വിശ്വനാഥന്, പി.വി മോഹന്‍, ഇവാന് ഡിസൂസ എന്നിവര്‍ക്ക് പുതുതായി കേരളത്തിന്റെ ചുമതല നല്‍കിയിരുന്നു. ഇവരോട് നിയമസഭാ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേരളത്തില്‍ തങ്ങി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് നല്‍കിയിരിക്കുന്ന നിര്‍ദേശം.ഈ മാസം 27ലെ രാഷ്ട്രീയകാര്യ സമിതിക്കു ശേഷം ഇവര്‍ ജില്ലകളില്‍ പര്യടനം നടത്തും. സംഘടനാ സംവിധാനത്തിന്റെ പോരായ്മകള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് സമര്‍പ്പിക്കുകയും ചെയ്യും. അതിനിടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ഘടകകക്ഷി നേതാക്കളുമായി സംസാരിച്ചു. കോണ്‍ഗ്രസിന്റെ സംഘടനാ രംഗത്തുള്ള പോരായ്മകളില്‍ ആശങ്ക വേണ്ടെന്നും കൃത്യമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും നേതാക്കള്‍ക്ക് വേണുഗോപാല്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."