തട്ടിപ്പുകേസിലെ രണ്ടു പ്രതികള്‍ കൊച്ചിയില്‍ പിടിയിലായി
കൊച്ചി: വ്യത്യസ്തമായ തട്ടിപ്പുകേസിലെ പ്രതികളായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയിലായി. മണപ്പുറം അസറ്റ് ഫിനാന്‍സ് ലിമിറ്റഡില്‍ നിന്നും മൂന്നു ലക്ഷം രൂപ തട്ടിയകൊല്ലം കുണ്ടറ സ്വദേശി കൃപ വീട്ടില്‍ അനുഗോപന്‍(37), ഡാല്‍മിയ സിമന്റ്‌സിന്റെ ഫ്രാഞ്ചൈസി തുടങ്ങുന്നതിന് സഹായിക്കാം എന്ന് വാഗ്ദാനം നല്‍കി പറവൂര്‍ സ്വദേശിയില്‍ നിന്നും 31.50 ലക്ഷം രൂപ തട്ടിയ നിലമ്പൂര്‍ ചാണ്ടിക്കുന്ന് പുന്നക്കാടന്‍ വീട്ടില്‍ ഫൈസല്‍ എന്നിവരാണ് പിടിയിലായത്.
മണപ്പുറം അസറ്റ് ഫനാന്‍സ് ലിമിറ്റഡിന്റെ മറൈന്‍ഡ്രൈവ് ബ്രാഞ്ചില്‍ കലക്ഷന്‍ മാനേജറായിരുന്നു അനുഗോപന്‍.
മണപ്പുറത്തുനിന്നും ലോണെടുത്തവര്‍ പണം തിരികെ അടക്കാനായി കൊടുത്ത മൂന്നുലക്ഷം രൂപ ഇയ്യാള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പറവൂര്‍ വടക്കേക്കര സ്വദേശിയായ എമി എന്റര്‍പ്രൈസസ് ഉടമ ക്ലെമന്റ് വര്‍ഗീസില്‍ നിന്നാണ് ഫൈസല്‍ 31 ലക്ഷം തട്ടിയെടുത്തത്.
എം.ജി.എസ് അസോസിയേറ്റ്‌സിന്റെ ഡാല്‍മിയ റെഡിമിക്‌സ് മോര്‍ട്ടാര്‍ സിമന്റ് ഉല്‍പന്നം വില്‍പന നടത്തുന്നതിന് ബ്ലോക്ക് തലത്തില്‍ ഫ്രാഞ്ചൈസി തുടങ്ങുന്നതിന് സഹായിക്കാം എന്ന് വാഗ്ദാനം നല്‍കി പലവതണയായിട്ടാണ് ഇയാള്‍ പണം തട്ടിയത്.
നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുസമീപം പടിയിലായ പ്രതിഴെയ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സെന്‍ട്രല്‍ പൊലിസ് സി.ഐ അനന്തലാല്‍, എസ്.ഐ ജോസഫ് സാജന്‍, എ.എസ്.ഐ അരുള്‍, സിവില്‍ പൊലിസ് ഓഫിസര്‍മാരായ സുധീര്‍, സലിം, ഹരികൃഷ്ണന്‍, സുധീര്‍ ബാബു, മുജീബ്, രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."