മുസഫര്‍ നഗര്‍ കലാപം: ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍
ലഖ്നൗ: മുസഫര്‍ നഗര്‍ കലാപത്തിന് കാരണമായ വിദ്വേഷപ്രസംഗത്തിന് തിരികൊളുത്തിയ ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരായ കേസ് പിന്‍വലിക്കാനൊരുങ്ങി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്.
സംഗീത് സോം, സുരേഷ് റാന, കപില്‍ ദേവ് എന്നീ എം.എല്‍.എമാര്ക്കെതിരെയായ കേസാണ് പിന്‍വലിക്കുന്നത്.
മുസഫര്‍ നഗറിലെ നഗ്ല മന്ദേര്‍ ഗ്രാമത്തിലെ മഹാപഞ്ചായത്തിനിടെ വിദ്വേഷ പ്രസംഗം നടത്തിയതാനായിരുന്നു കേസ്. 2013 സെപ്തംബറിലാണ് സംഭവം. രണ്ട് യുവാക്കള്‍ കൊല്ലപ്പെട്ടതിന് തുടര്‍ന്ന് ജാട്ട് സമുദായം വിളിച്ചുകൂട്ടിയ മഹാപഞ്ചായത്തിനിടക്ക് അക്രമത്തിന് പ്രേരിപ്പിക്കും വിധം ഇവര്‍ പ്രസംഗിക്കുകയായിരുന്നു.
തുടര്‍ന്ന് നടന്ന കലാപങ്ങളില്‍ 65ഓളം പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും 40,000പേര് ഭവനരഹിതരാകുകയും ചെയ്തിരുന്നു.
നേരത്തേ ബി.ജെ.പി എം.പി സഞ്ജീവ് ബല്യാന്റെ നേതൃത്വത്തിലുള്ള ഒരു സംഘം മുഖ്യമന്ത്രി യോഗിയെ കണ്ട് കലാപത്തില്‍ ഹിന്ദുക്കളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."