HOME
DETAILS
MAL
രാഹുല്‍ഗാന്ധിയുടെ രാഷ്ട്രപതിഭവന് മാര്‍ച്ചിന് അനുമതി നിഷേധിച്ചു
backup
December 24 2020 | 05:12 AM
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന് പിന്തുണയര്‍പ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം.പിമാര്‍ രാഷ്ട്രപതിഭവനിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് ഡല്‍ഹി പൊലിസ് അനുമതി നിഷേധിച്ചു. മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയത്.
വ്യാഴാഴ്ച്ച രാവിലെ 10.30നാണ് വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്.
പ്രതിഷേധസമരം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ആസ്ഥാനത്ത് സമീപത്ത് 144 പ്രഖ്യാപിക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കന്മാര് മാര്‍ച്ചില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."