ഇന്ത്യയില്‍ ജനാധിപത്യമില്ല, ഉണ്ടെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ സങ്കല്‍പം മാത്രമാണ്-രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യമുണ്ടെന്ന്ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് അവരുടെ സങ്കല്‍പം മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയില്‍ ജനാധിപത്യം നിലവിലില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ നില കൊള്ളുന്നവരെ ഭീകരരായി മുദ്ര കുത്തുകയും ചെയ്യുന്നുവെന്ന് രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും കേന്ദ്രസര്‍ക്കാരിനുമെതിരേ വിമര്‍ശനമുന്നയിച്ച് രംഗത്തെത്തിയത്.ഉറ്റമിത്രങ്ങളായ മുതലാളിമാര്‍ക്ക് വേണ്ടി പണം സമ്പാദിക്കുകയാണ് പ്രധാനമന്ത്രി. തനിക്കെതിരെ നിലകൊള്ളുന്നവരെഅത് കര്‍ഷകരോ, തൊഴിലാളികളോ അതോ മോഹന്‍ ഭാഗവത് തന്നെ ആയാലും ഭീകരരായി മുദ്ര കുത്തും. രാഹുല്‍ പറഞ്ഞു.
https://twitter.com/ANI/status/1342001477389185025
അതേ സമയം കോണ്‍ഗ്രസ് രാഷ്ട്രപതി ഭവന് മുന്നില്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി.പ്രിയങ്ക ഗാന്ധി ഉള്‍പെടെ എം.പിമാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെയെല്ലാം തീവ്രവാദമാക്കി മുദ്രകുത്തുകയാണ് മോദി സര്‍ക്കാറെന്ന് പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. കര്‍ഷകരോടുള്ള പിന്തുണ അറിയിക്കാനാണ് ഈ മാര്‍ച്ചെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."