HOME
DETAILS

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

  
October 17 2024 | 18:10 PM

Plan to kill Salman Khan security beefed up again

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താനായി 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലിസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച്‌ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം കോണ്‍ട്രാക്‌ട് എറ്റുടുതത്തെന്ന് പൊലിസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. അഞ്ചുപേരെയാണ് കൃത്യത്തിനായി നിയോഗിച്ചിട്ടുള്ളതെന്നും കുറ്റപത്രത്തില്‍ പറയുന്നു.

പാകിസ്ഥാനില്‍ നിന്ന് അത്യാധുനിക ആയുധങ്ങളായ എകെ 47, എകെ 92, എം 16 എന്നിവയും പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയെ കൊലപ്പെടുത്തിയ തുര്‍ക്കി നിര്‍മിത സിഗാന ആയുധവും വാങ്ങാനാണ് സംഘത്തിൻ്റെ നീക്കം. സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ പൂനെ, റായ്ഗഡ്, നവി മുംബൈ, താനെ, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള 18 വയസ്സില്‍ താഴെ പ്രായമുള്ള യുവാക്കളെ അക്രമി സംഘം വാടകയ്ക്ക് എടുത്തതായും പൊലിസ് അറിയിച്ചു.

60 മുതല്‍ 70 വരെ ആളുകളാണ് സല്‍മാന്‍ ഖാന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരുന്നത്. സല്‍മാന്റെ ബാന്ദ്രയിലെ വീട്, പന്‍വേല്‍ ഫാംഹൗസ്, ഗോരേഗാവ് ഫിലിം സിറ്റി എന്നിവിടങ്ങളിലാണ് പ്രധാനമായും താരത്തിന്റെ നീക്കങ്ങൾ നീരിക്ഷിക്കുന്നത്. സല്‍മാന്‍ ഖാനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത് 2023 ഓഗസ്റ്റിനും 2024 ഏപ്രിലിനും ഇടയിലാണെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.

ഹരിയാനയിലെ പാനിപ്പത്തില്‍ നിന്ന് അറസ്റ്റിലായ സുഖ, ഷാര്‍പ്പ് ഷൂട്ടര്‍ അജയ് കശ്യപ്, മറ്റു നാലുപേര്‍ എന്നിവര്‍ ഗൂഢാലോച സംഘത്തിൽ ഉള്‍പ്പെട്ടിട്ടുണ്ട്. നടന്റെ കനത്ത സുരക്ഷയും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും മൂലം കൃത്യം നടത്താന്‍ അത്യാധുനിക ആയുധങ്ങള്‍ വേണ്ടി വരുമെന്നാണ് കൊലയാളി സംഘം കണക്ക് കൂട്ടിയിരിക്കുന്നത്. എകെ 47 അടക്കമുള്ള ആയുധങ്ങള്‍ എത്തിക്കുന്നതിനായി സുഖ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ആയുധ വ്യാപാരി ഡോഗറുമായി വീഡിയോ കോളിലൂടെ ബന്ധപ്പെട്ടു.

ആയുധങ്ങള്‍ നല്‍കാന്‍ ഡോഗര്‍ സമ്മതിച്ചു. 50 ശതമാനം അഡ്വാന്‍സ് നല്‍കാമെന്നും, ബാക്കി തുക ഇന്ത്യയില്‍ ആയുധങ്ങള്‍ എത്തിയശേഷം നല്‍കാമെന്നുമാണ് ധാരണയിലെത്തിയത്. കാനഡ ആസ്ഥാനമായുള്ള ഗുണ്ടാ നേതാവ് ഗോള്‍ഡി ബ്രാര്‍, ലോറന്‍സ് ബിഷ്ണോയിയുടെ സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയി എന്നിവരുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തിരിക്കുകയാണ് ഷൂട്ടര്‍മാര്‍. നടനെ വെടിവെച്ചു കൊലപ്പെടുത്തിയശേഷം കന്യാകുമാരിയില്‍ ഒത്തുകൂടാനും അവിടെ നിന്ന് ബോട്ടില്‍ ശ്രീലങ്കയിലേക്ക് കടക്കാനുമാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും കുറ്റപത്രത്തില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  13 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  14 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  14 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  14 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  15 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  15 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  15 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  15 hours ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  16 hours ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago