HOME
DETAILS
MAL
സുനന്ദയുടെ മരണം: മുഴുവന്‍ രേഖകളും തരൂരിനു നല്കി
backup
October 04 2018 | 23:10 PM
ന്യൂഡല്‍ഹി: സുനന്ദാ പുഷ്കര്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളടങ്ങുന്ന മുഴുവന്‍ രേഖകളും ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂര്‍ എം.പിക്കു നല്‍കിയതായി ഡല്‍ഹി പൊലിസ് അറിയിച്ചു. സോഷ്യല്‍മീഡിയാ ചാറ്റുകള്‍, ഇ മെയിലുകള്‍ ഉള്‍പ്പെടെയുള്ള തെളിവുകളും തരൂരിനു കൈമാറിയിട്ടുണ്ടെന്ന് ഡല്‍ഹി പൊലിസ് അഭിഭാഷകന് അതുല്‍ ശ്രീവാസ്തവ പട്യാലാ ഹൗസ് മെട്രൊപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര്വിശാലിനെയാണ് അറിയിച്ചത്.
രേഖകള്‍ പരിശോധിക്കുന്നതിനു സമയം വേണമെന്ന് തരൂരിനുവേണ്ടി ഹാജരായ അഭിഭാഷകന് വികാസ് പഹുവ ആവശ്യപ്പെട്ടതു പ്രകാരം കോടതി ഒരാഴ്ച സമയം അനുവദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."