കുഞ്ഞാലിക്കുട്ടിയുടെ എം.പി സ്ഥാനം രാജിവെക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് പാണക്കാട് മുഈന്‍ അലി തങ്ങള്‍
കോഴിക്കോട്: പി.കെ കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജിവെക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് യൂത്ത് ലീഗ്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നതാണ് ഈ തീരുമാനമെന്ന് യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് മുഈന്‍ അലി തങ്ങള്‍ പറഞ്ഞു.
'എം പി സ്ഥാനം രാജിവക്കാനുള്ള കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം അപ്രതീക്ഷിതമാണ്. ഈ തീരുമാനം നേതാക്കള്‍ക്കും അണികള്‍ക്കും മറുപടി പറയാനാകാത്ത പ്രതിസന്ധിയിലേക്ക് പാര്‍ട്ടിയെ എത്തിച്ചിട്ടുണ്ട്. ഇതൊന്നുകൂടി പുനഃപരിശോധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും സ്വീകാര്യമുള്ള തീരുമാനമാണ് ആഗ്രഹിക്കുന്നതെന്ന്'മുഈന്‍ അലി തങ്ങള്‍ പറഞ്ഞു.
നേരത്തെ കേരള രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കുഞ്ഞാലിക്കുട്ടി എം.പി സ്ഥാനം രാജി വെക്കുമെന്ന് ലീഗ് നേതൃത്വം അറിയിച്ചിരുന്നു.
കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നത് സംബന്ധിച്ച് ലീഗ് പ്രവര്‍ത്തക സമിതി യോഗം കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
[video width="848" height="480" mp4="https://suprabhaatham.com/wp-content/uploads/2020/12/tangal.mp4"][/video]
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."