പോര്‍ച്ചുഗല്‍ ടീമില്‍നിന്ന് ക്രിസ്റ്റ്യാനോ പുറത്ത്
ലിസ്ബണ്‍: ഉടന്‍ നടക്കാനിരിക്കുന്ന രാജ്യാന്തര മത്സരങ്ങളില്‍നിന്ന് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പുറത്ത്. റൊണാള്‍ഡോക്കെതിരേയുള്ള ലൈംഗിക ആരോപണത്തെ തുടര്‍ന്നാണ് താരത്തെ ടീമില്‍ നിന്നൊഴിവാക്കിയതെന്ന് മാനേജര്‍ ഫെര്‍ണാണ്ടോ സാന്റോസ് പറഞ്ഞു. 2009ല്‍ തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന ആരോപണവുമായി അമേരിക്കയിലുള്ള കത്രിന്‍ മയോര്‍ഗയാണ് രംഗത്തെത്തിയത്. നവംബര്‍ വരെ രാജ്യത്തിനായി നടക്കുന്ന മത്സരങ്ങളില്‍ ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തില്ലെന്ന് സാന്റോസ് പറഞ്ഞു. ക്രിസ്റ്റ്യാനോയും പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ അസോസിയേഷനും മറ്റ് സ്റ്റാഫുകളും ചേര്‍ന്നെടുത്ത തീരുമാനമാണിതെന്നും സാന്റോസ് പറഞ്ഞു. അടുത്ത ആഴ്ച തുടങ്ങുന്ന യുവേഫ നാഷന്‍സ് ലീഗിലും പോളണ്ട്, ഗ്ലാസ്‌ഗോ എന്നിവര്‍ക്കെതിരേയുള്ള സൗഹൃദ മത്സത്തിനുമുള്ള ടീമിലും ക്രിസ്റ്റ്യാനോയെ ഉള്‍പ്പെടുത്തിയിട്ടില്ല. ലോകകപ്പിന് ശേഷം നടന്ന രണ്ട് മത്സരങ്ങളിലും ക്രിസ്റ്റിയാനോ ടീമിനൊപ്പമുണ്ടായിരുന്നില്ല. താരം യുവന്റസില്‍ തിരക്കിലായതിനാലാണ് രാജ്യാന്തര ടീമിള്‍ ഉള്‍പ്പെടുത്താതിരുന്നതെന്നായിരുന്നു സാന്റോസ് അന്ന് നല്‍കിയ മറുപടി. 33 കാരനായ ക്രിസ്റ്റിക്ക് പകരം പുതിയ യുവതാരങ്ങളെ ടീമിലെത്തിച്ചായിരുന്നു ലോകകപ്പിന് ശേഷമുള്ള രണ്ട് മത്സരങ്ങളിലും പറങ്കിപ്പട ഇറങ്ങിയത്.
രാജ്യത്തിനായി 154 മത്സരങ്ങള്‍നിന്ന് 85 ഗോളുകള്‍ സ്വന്തമാക്കിയ താരത്തിന്റെ രാജ്യാന്തര കരിയര്‍ ഇത്തരത്തില്‍ അവസാനിക്കുമോ എന്ന ആശങ്കയിലാണ് ആരാധകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."