പെരിന്തല്‍മണ്ണയില്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ സെന്റര്‍ പണിയും
പെരിന്തല്‍മണ്ണ: നഗരസഭയില്‍ നിലവിലെ ടൗണ്‍ഹാള്‍ പൊളിച്ച് മാറ്റി കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ 6.5 കോടി രൂപ ചെലവ് വരുന്ന 'സുബഹ് മണ്ടല്‍' (മള്‍ട്ടി പര്‍പ്പസ് സെന്റര്‍) പണിയും. ഇതിന്റെ വിശദപദ്ധതി രേഖ ജില്ലാ ആസൂത്രണസമിതി അംഗീകരിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. സാന്ത്വനം പദ്ധതിയുടെ ഭാഗമായി 3.35 കോടി ചെലവില്‍ നിര്‍മിക്കുന്ന വയോജന മിത്രം കേന്ദ്രത്തിന്റെ വിശദ പദ്ധതി രേഖ കണ്‍സള്‍ട്ടന്‍സിയായ എ.യു.എസ് കണ്‍സോര്‍ഷ്യം നഗരസഭയില്‍ സമര്‍പ്പിച്ചു.
അഞ്ച് അങ്കണവാടികളുടെ നവീകരണത്തിന് 48.96 ലഷം രുപയുടെ ടെന്‍ഡറും അംഗീകരിച്ചു. നഗരസഭയടെ ഇപ്പോഴെത്ത കൗണ്‍സിലിന്റെ മൂന്നാം വാര്‍ഷീക ദിനമായ നവംബര്‍ 18ന് 100 പൊതുശൗചാലയങ്ങള്‍ തുറക്കും. കെ.എസ്.ഇ.ബി. സബ്‌സ്റ്റേഷന്‍ പരിസരം, മൃഗാശുപത്രി പരിസരം, ഹൈടെക് കോപ്ലക്‌സ്, ജില്ലാ ആശുപത്രി മാതൃ, ശിശുബ്ലോക്ക് പരിസരം, മനഴി ബസ്സ്റ്റാന്‍ഡിന് സമീപം, മിനിസിവില്‍ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളില്‍ നാല് വീതം ശൗചാലയങ്ങളുള്ള കോപ്ലക്‌സുകള്‍ നിര്‍മിക്കും.
സബ് ജയിലിന് സമീപം പണിയുന്ന വനിത സൗഹൃദ കേന്ദ്രത്തിന്റെ മുകളില്‍ വനിതകള്‍ക്കായി 12ഉം, താഴെ പുരുഷന്‍മാര്‍ക്കായി 12 ഉം ശൗചാലയ മുറികളും പണിയും.
സബ്ജയിലിന് സമീപത്ത് പണിയുന്ന ശൗചാലയ കേംപ്ലക്‌സിന് ശുചിത്വ മിഷന്‍ 27,44,000 രൂപ അനുവദിച്ചിട്ടുണ്ട്. ടോയ്‌ലറ്റ് ബ്ലോക്ക് പണിയാന്‍ 52,22,442 രൂപയുടെ ടെന്‍ഡര്‍ നഗരസഭ അംഗീകരിച്ചു. പെരിന്തല്‍മണ്ണ നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്തതായി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പ്രഖ്യാപനം കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."