ഇറാന്‍ കപ്പലിലെ ഇന്ത്യക്കാര്‍ സുരക്ഷിതര്‍; ജീവനക്കാരെ ഇന്ത്യന്‍ ഹൈക്കമ്മിഷനര്‍ നാളെ കാണും
ന്യൂഡല്‍ഹി: ബ്രിട്ടന്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നു. ഇതിന്റെ ഭാഗമായി ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനറുടെ നേതൃത്വത്തിലുള്ള സംഘം നാളെ കപ്പല്‍ജീവനക്കാരെ കാണും. കേന്ദ്രമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കപ്പലിലുള്ള 24 ഇന്ത്യക്കാരും സുരക്ഷിതരാണെന്നും എല്ലാവരെയും നാളെ ഹൈക്കമ്മിഷനര്‍ കാണുമെന്നും മുരളീധരന്‍ ട്വീറ്റ്‌ചെയ്തു.
അതേസമയം, മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് ജീവനക്കാരോട് ജിബ്രാള്‍ട്ടര്‍ പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളോട് അല്ലാതെ ഫോണില്‍ സംസാരിക്കരുതെന്നും മുന്നറിയിപ്പുണ്ട്. ആഗസ്ത് 19 വരെ കപ്പല്‍ കസ്റ്റഡിയില്‍ വെക്കാന്‍ ജിബ്രാള്‍ട്ടര്‍ സുപ്രിം കോടതി അനുമതി നല്‍കിയിട്ടുണ്ട്. കപ്പലില്‍ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 23 ഇന്ത്യക്കാരാണ് കപ്പലില്‍ ഉള്ളത്.
officials to meet 24 indians aboard seized iranian ship tomorrow
Our High Commission in London @HCI_London has confirmed all 24 Indian nationals on board vessel ‘Grace 1’ detained by Gibraltar police authorities are safe. @narendramodi @PMOIndia @AmitShah @DrSJaishankar @VMBJP @MEAIndia
— V. Muraleedharan (@MOS_MEA) July 22, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."