ഇന്ത്യന്‍ ജനതയോട് മോദി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു: രാഹുല്‍
ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനതയോട് മോദി സര്‍ക്കാര്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ലീഡര്‍ഷിപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്വാസംമുട്ടിക്കുന്ന ഒരു പ്രത്യയശാസ്ത്രം ഇന്ത്യയുടെമേല്‍ അടിച്ചേല്‍പ്പിക്കാനാണ് മോദി ശ്രമിക്കുന്നത്. സര്‍ക്കാരിനെയും അവര്‍ പിന്തുടരുന്ന ആശയങ്ങളെയും വിമര്‍ശിക്കുന്ന ഗൗരിലങ്കേഷിനെ പോലുള്ളവര്‍ കൊല്ലപ്പെടുന്നു. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ സ്ഥാപനങ്ങളില്‍നിന്ന് പുറത്താക്കുന്നു. മോദി ഇന്ത്യയുടെ മഹത്തായ സംസ്‌കാരത്തെയും ചിന്താരീതിയെയും കളങ്കപ്പെടുത്തുകയാണ്.
ഇന്ത്യന്‍ സാമ്പത്തികരംഗം മുന്‍പെങ്ങുമില്ലാത്തവിധം തകര്‍ന്നടിഞ്ഞു. ആയിരക്കണക്കിന് കര്‍ഷകരാണ് ഇക്കാലയളവില്‍ ജീവനൊടുക്കിയത്. രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടിരിക്കുന്നു. ഇന്ധനവില നിത്യേന കുതിച്ചുയരുകയാണ്. ബാങ്കിങ് മേഖലയും തകര്‍ച്ചയിലാണ്. 12 ലക്ഷം കോടി രൂപയാണ് ബാങ്കുകളുടെ കിട്ടാക്കടം. മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതും നോട്ട് നിരോധനവും അസംഘിടതമേഖലയെ തകര്‍ത്തു.
താന്‍ പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് ബി.ജെ.പിയെ ഭ്രാന്തുപിടിപ്പിച്ചിട്ടുണ്ട്. തങ്ങള്‍ക്കു മാത്രമെ ക്ഷേത്രസന്ദര്‍ശനം പാടുള്ളൂവെന്നാണ് ബി.ജെ.പി കരുതുന്നത്. തന്റെ ക്ഷേത്രസന്ദര്‍ശനങ്ങളെ ആര്‍.എസ്.എസിന്റെ ഹിന്ദുത്വനയവുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ല.
കശ്മിര്‍ വിഷയത്തില്‍ പലതവണ അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും അദ്ദേഹം അവഗണിച്ചു. മോദിയുടെ വിദേശനയം സമ്പൂര്‍ണ പരാജയമാണ്. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം നടപ്പാക്കാനായിട്ടില്ല. ആര്‍.എസ്.എസിന്റെ കേഡര്‍ സംവിധാനം രാജ്യത്തെ സ്ഥാപനങ്ങളെ പിടിച്ചെടുക്കാന്‍ വേണ്ടിയുള്ളതാണ്. രാജ്യത്തെ ഉന്നത സര്‍വകലാശാലകളിലെ മേധാവികളെ നിയമിക്കുന്നതിനുള്ള മാനദണ്ഡം ആര്‍.എസ്.എസ് ബന്ധം മാത്രമാണെന്നും രാഹുല്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."