മുസ്‌ലിം ഐക്യം തകര്‍ക്കാനുള്ള ശ്രമം കരുതിയിരിക്കുക: സഊദി ഗ്രാന്റ് മുഫ്തി
ജിദ്ദ: മുസ്‌ലിം രാജ്യങ്ങളുടെ ഐക്യവും സഹകരണവും തകര്‍ക്കുന്നതിനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കണമെന്ന് ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖ്. ഈ സഹകരണം തകര്‍ക്കുന്നത് വിഭാഗീയ ശ്രമങ്ങളും കപട യുദ്ധവുമാണ്. ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ ശത്രുക്കള്‍ തന്ത്രങ്ങള്‍ മെനയുകയാണ്. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ തകര്‍ന്നുകാണുന്നതിനും പഴയ കാലത്തെ പോലെ ചെറുരാജ്യങ്ങളായി വിഘടിച്ചുനില്‍ക്കുന്നതും കാണുന്നതിനാണ് അവര്‍ ആഗ്രഹിക്കുന്നത്.
സഊദി ഗള്‍ഫ് രാജ്യങ്ങളുടെ പിതൃസ്ഥാനത്താണ് നില്‍ക്കുന്നത്. അറബ്, ഇസ്‌ലാമിക് ഐക്യം യാഥാര്‍ഥ്യമാക്കുന്നതിന് ശ്രമിച്ച് സഊദി അറേബ്യ സമ്മേളനങ്ങളും ഉച്ചകോടികളും സംഘടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആഗോള തലത്തില്‍ സഊദി അറേബ്യക്ക് പ്രത്യേക സ്ഥാനമുണ്ട്. ഭീകര വിരുദ്ധ പോരാട്ടത്തില്‍ സഊദി ഭരണാധികാരികളുടെ സത്യസന്ധതയും ആത്മാര്‍ഥതയും എല്ലാവരും മനസിലാക്കുന്നുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."