പാലക്കാട് നഗരസഭയില്‍ ബി.ജെ.പി കൗണ്‍സിലറുടെ വോട്ട് സിപിഎമ്മിന്; ബാലറ്റ് തിരികെ ചോദിച്ച് ബി.ജെ.പി; വോട്ട് അസാധുവാക്കി വരണാധികാരി;ബഹളം
പാലക്കാട്:നഗരസഭയില്‍ ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപി കൗണ്‍സിലര്‍ വോട്ട് മാറി ചെയ്തത് ബഹളത്തിനിടയാക്കി. ബി.ജെ.പി കൗണ്‍സിലര്‍ നടേശന് വോട്ട് ചെയ്ത ബാലറ്റ് തിരകെ വാങ്ങിയതാണ് തര്‍ക്കത്തിനിടയാക്കിയത്. അതേ സമയം നടേശന്റെ വോട്ട് വരാണിധാകരി അസാധുവാക്കിയിട്ടുണ്ട്.
എല്‍.ഡി.എഫ് അംഗത്തിനാണ് മൂന്നാം വാര്‍ഡിലെ ബി.ജെ.പി അംഗം നടേശന് മാറി വോട്ട് ചെയ്തത്. തുടര്‍ന്ന് ബാലറ്റ് മാറി നല്‍കണമെന്ന് നടേശന് ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പറ്റില്ലെന്ന് വരണാധികാരി പറഞ്ഞു. പിന്നീട് നടേശന്റെ വോട്ട് അസാധുവാക്കണമെന്ന് എല്‍.ഡി.എഫ്, യു.ഡി.എഫ് അംഗങ്ങള്‍ ഒരുപോലെ പറഞ്ഞു. പിന്നീട് വരണാധികാരി വോട്ട് അസാധുവാക്കി.
ബോക്സിലിട്ടില്ലെന്ന പേരില്‍ ബാലറ്റ് സ്വീകരിക്കാമെന്ന നിലപാടാണ് വരണാധികാരി ആദ്യം കൈക്കൊണ്ടത്. എന്നാല്‍ ഇത് വലിയ ബഹളത്തിനിടയാക്കി. യുഡിഎഫും എല്‍ഡിഎഫും എതിര്‍പ്പുമായി രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."