മുസ്ലിം വിദ്വേഷം തടയുന്നതിനിടെ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മുസ്ലിം സ്ത്രീകള്‍ക്കുനേരെയുള്ള വംശീയാതിക്രമം തടയുന്നതിനിടെ കൊല്ലപ്പെട്ട രണ്ടുപേരെ തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച പോര്ട്ലന്ഡിലെ ഒറിഗോണില്‍ വച്ച് കൊല്ലപ്പെട്ട ഒരാള്‍ തലീസിന് മിര്ഡിന് നാംകൈ മെച്ചെ എന്ന യുവാവാണെന്ന് പൊലിസ് അറിയിച്ചു. നാലുകുട്ടികളുടെ പിതാവും മുന്‍ സൈനികനുമായ റിക്കി ജോണ്‍ ബെസ്റ്റ് (53) ആണ് കൊല്ലപ്പെട്ട രണ്ടാമത്തെയാള്‍.
മുസ്ലിം സ്ത്രീകളെ വംശീയമായി അവഹേളിക്കുന്നത് തടയാനെത്തിയ യു.എസ് പൗരന്മാരായ ഇരുവരെയും ആക്രമി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഒറിഗോണിലെ ലൈറ്റ് റെയില്‍ ട്രെയിനിലാണ് സംഭവം. ആക്രമണം തടയാനെത്തിയ മറ്റൊരു യാത്രക്കാരനും കുത്തേറ്റിട്ടുണ്ട്.പ്രതിയായ ജെറമി ജോസഫ് ക്രിസ്റ്റിയന്‍(35) കൊടുംകുറ്റവാളിയാണെന്ന് പൊലിസ് പറഞ്ഞു. അതേസമയം, സംഭവം ഭീകരപ്രവര്‍ത്തനമാണോ വംശീയ ആക്രമണമാണോ എന്ന് പറയാനായിട്ടില്ലെന്ന് ഒറിഗോണ്‍ എഫ്.ബി.ഐ ഇന്‍ ചാര്‍ജ് ലോറന് കാനണ്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ആക്രമണമുണ്ടായത്. ട്രെയിനില്‍ യാത്രചെയ്യുകയായിരുന്ന മുസ്ലിം സ്ത്രീകളെ പ്രതി മോശം വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു.
എല്ലാ മുസ്ലിംകളും ചത്തുപോകണമെന്നും ഇയാള്‍ ആക്രോശിച്ചു. ഇതു ശ്രദ്ധയില്‍പെട്ട തലീസിനും റിക്കി ജോണും പ്രതിയെ തടയാന്‍ ശ്രമിച്ചപ്പോഴാണ് കുത്തേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."