ശ്രീലങ്കയില്‍ മരണ സംഖ്യ 146 ആയി; കൂടുതല്‍ മഴയ്ക്ക് സാധ്യത
കൊളംബോ: ശ്രീലങ്കയില്‍ കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മൂലം മരിച്ചവരുടെ എണ്ണം 146 ആയി. അഞ്ചു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു. വെള്ളിയാഴ്ച മുതല്‍ ശക്തമായ കാലവര്‍ഷം അല്പം ശക്തി കുറഞ്ഞെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം കനത്ത മഴ വീണ്ടും ഉണ്ടാകുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. കേരള തീരത്തേക്ക് നീങ്ങുന്ന കാലവര്‍ഷമാണ് കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് മുകളില്‍ പേമാരിയായി വര്‍ഷിച്ചത്. ഇതോടെ കേരളത്തില്‍ എത്തേണ്ട കാലവര്‍ഷം വൈകുകയും ചെയ്തു.
ഇതിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ ശ്രീലങ്കയിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. 112 പേരെ ഇപ്പോഴും കാണാനില്ലെന്നാണ് സര്‍ക്കാര്‍ കണക്ക്. സൈനിക ബോട്ടുകളും വ്യോമസേനയുടെ ഹെലികോപ്ടറുകളുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഇന്ത്യയില്‍ നിന്ന് രണ്ട് നാവിക സേനാ കപ്പലുകള്‍ കൂടി രക്ഷാ ദൗത്യവുമായി തീരത്തെത്തി. മരുന്നും ഭക്ഷണവും വെള്ളവുമാണ് ഇന്ത്യന്‍ കപ്പലുകളില്‍ ഉള്ളത്. ഐ.എന്‍.എസ് ഷാര്‍ദുല്‍ എന്ന കപ്പലാണ് കൊളംബോയില്‍ എത്തിയതെന്ന് ഡെയ്ലി മിറര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."