വിഷമദ്യം കഴിച്ച് മരണം; പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും
മാനന്തവാടി: വിഷ മദ്യം കഴിച്ച് അച്ഛനും മകനും മരുമകനും മരിച്ച സംഭവത്തിലെ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.
ബുധനാഴ്ച രാത്രിയാണ് വെള്ളമുണ്ട വാരാമ്പറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കാവുംകുന്ന് പട്ടികജാതി കോളനിയിലെ തിക്‌നായി(65), മകന്‍ പ്രമോദ്(35), തിക്‌നായിയുടെ സഹോദരിയുടെ മകന്‍ പ്രസാദ്(40) എന്നിവര്‍ മരിച്ചത്. സാമുദായിക ആചാരങ്ങളുടെ കാര്‍മികനായിരുന്ന തിക്‌നായിക്ക് ബുധനാഴ്ച മാനന്തവാടിയില്‍ നിന്നു വന്നവരാണ് മദ്യം നല്‍കിയത് എന്ന് സ്ഥിരീകരിച്ചിരുന്നു.
ഇതുപ്രകാരം മാനന്തവാടി ചൂട്ടക്കടവ് പഴശിനഗര്‍ സജിത്ത്(39), സ്വര്‍ണപണിക്കാരനായ ആറാട്ടുതറ സ്വദേശി സന്തോഷ് എന്നിവര്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ഇരുവരേയും പൊലിസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലിസ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയതോടെ അതുപ്രകാരം വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയേക്കും. കൊല്ലപ്പെട്ടവരുടെ ആന്തരികസ്രവങ്ങള്‍ വ്യഴാഴ്ച വൈകുന്നേരം തന്നെ കോഴിക്കോട് അനലിറ്റിക് ലാബില്‍ പരിശോധനക്കെത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."