കനത്ത മഴ; പതഞ്ഞു പൊങ്ങി വര്‍ത്തൂര്‍ തടാകം- vedio
ബംഗളുരു: ഒരാഴ്ച്ചയായി പെയ്യുന്ന കനത്ത മഴ ബംഗളുരുവില്‍ ചെറിയ രീതിയിലൊന്നുമല്ല ബുദ്ധിമുട്ടുണ്ടാക്കിയത്. എന്നാല്‍ മഴയേക്കാളേറെ നഗരത്തില്‍ ഭീഷണിയായത് പെരുമഴയില്‍ പതഞ്ഞുപൊങ്ങിയ വര്‍ത്തൂര്‍ തടാകമാണ്.
ഞായറാഴ്ച്ചയോടെ പ്രദേശമൊന്നാകെ തടാകത്തില്‍ നിന്നുള്ള വിഷലിപ്തമായ പതയെത്തിയതോടെ ജനങ്ങള്‍ ശരിക്കും വലഞ്ഞു. തടാകത്തില്‍ നിന്നുള്ള പത പിന്നീട് കാറ്റില്‍ പറന്ന് റോഡിലും വാഹനങ്ങളിലും പ്രദേശങ്ങളിലുമെത്തി. വേനല്‍ ചൂടില്‍ രാസപ്രവര്‍ത്തനം സംഭവിച്ച തടാകത്തിലെ മാലിന്യങ്ങള്‍ മഴയെത്തിയതതോടെയാണ് പതഞ്ഞുപൊങ്ങി തുടങ്ങിയത്. മഴക്കൊപ്പമെത്തുന്ന കാറ്റ് ഈ പതയെ ആശുപത്രിയ്ക്കുള്ളിലും മാളുകളിലും എത്തിയതായി ദൃക്‌സാക്ഷികള്‍ പറയുന്നു.
ബംഗളുരുവിലെ മാലിന്യങ്ങള്‍ നിറഞ്ഞ തടാകവും അതില്‍ നിന്നും പുക വമിക്കുന്നതുമെല്ലാം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സമീപപ്രദേശങ്ങളിലെ വ്യവസായശാലകളില്‍ നിന്നുള്ള രാസമാലിന്യങ്ങളും അലക്കുകമ്പനികളില്‍ നിന്നുള്ള സോപ്പുവെള്ളവും അമിതമായി അടിയുന്നതാണ് തടാകം ഈ നിലയിലാവാനുള്ള കാരണം.
ബെലന്ദൂര്‍, വര്‍ത്തൂര്‍ തടാകങ്ങള്‍ക്ക് പുറമേ സുബ്രഹ്മണ്യപുര തടാകവും പതഞ്ഞു പൊന്താന്‍ തുടങ്ങിയതോടെ ജനങ്ങള്‍ ഭീതിയിലാണ്. ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന കാര്യമായിട്ടും ഇതിനെ വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ലെന്നും ജനങ്ങളില്‍ അമര്‍ഷമുണ്ടാക്കുന്നുണ്ട്്.
#WATCH Karnataka: Varthur lake in Bengaluru spills toxic foam pic.twitter.com/WC5QcFrHq7
— ANI (@ANI_news) May 29, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."