ലാത്തിച്ചാര്‍ജ്: മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് റവന്യൂ മന്ത്രി
തിരുവനന്തപുരം: എറണാകുളത്ത് എം.എല്‍.എയെയും പാര്‍ട്ടി നേതാക്കളെയും പൊലിസ് ക്രൂരമായി മര്‍ദിച്ചതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തില്‍ പൊട്ടിത്തെറിച്ച് റവന്യൂ മന്ത്രി.
ലോക്കല്‍ പൊലിസിന് എം.എല്‍.എയെയും ജില്ലാ നേതാക്കളെയും അറിയില്ലേയെന്ന് മന്ത്രി ഇ.ചന്ദ്രേശഖരന് മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചു. പൊലിസിനെ നിയന്ത്രിക്കുന്നത് ആരാണ്. എം.എല്‍.എയെയും പാര്‍ട്ടി നേതാക്കളെയും അക്രമിച്ച പൊലിസുകാര്‍ക്കെതിരേ നടപടി വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു. കലക്ടറുടെ റിപ്പോര്‍ട്ട് വരട്ടെയെന്ന് മുഖ്യമന്ത്രി മറുപടി നല്കി.
അതേസമയം, സംഭവത്തില്‍ സി.പി.ഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നു. വിഷയം പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞ ദിവസം പറഞ്ഞത്. നടപടിക്കായി കാത്തിരിക്കാമെന്ന നിലപാടിലാണ് സി.പി.ഐ. മൗനം തുടരുന്നതില്‍ അണികള്‍ക്കിടയില്‍ അമര്‍ഷം ശക്തമായിട്ടുണ്ട്. അതിനിടെ, പൊലിസ് മര്‍ദിച്ചതില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് എല്‍ദോ എബ്രഹാം സ്പീക്കര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."