കോഴിക്കോട് വന്‍ തീപ്പിടിത്തം
ചെറുവണ്ണൂര്‍: കോഴിക്കോട് ചെറുവണ്ണൂരില്‍ വന്‍ തീപ്പിടിത്തം. കോഴിക്കോട് കുണ്ടായിത്തോട് ശാരദാമന്ദിരനടുത്തുള്ള പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന യൂനിറ്റിലാണ് തീപിടിത്തമുണ്ടായത്. ഫറോക്ക് -കോഴിക്കോട് റോഡിലെ കടക്കു സമീപം കാര്‍ ഷോറൂമുകളും പെട്രോള്‍ പമ്പുമുണ്ട്. സമീപത്തെ കെട്ടിങ്ങളിലേക്ക1ന്നും തീപടര്‍ന്നിട്ടില്ലെന്നാണ് അഗ്നി ശമനാ മേധാവി പറയുന്നത്.
എന്നാല്‍ മൂന്നു മണിക്കൂറായിട്ടും തീയണക്കാന്‍ കഴിഞ്ഞിട്ടില്ല. കെട്ടിടത്തിന്റെ ഒരു ഭാഗത്ത് ഇപ്പോഴും തീ പുകയുന്നുണ്ട്.
രാവിലെ അഞ്ച് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ അഗ്‌നിശമന സേന സ്ഥലത്തെത്തി. 20 യൂണിറ്റുകളാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരിക്കുന്നത്. ജില്ലയിലെ 19 യൂണിറ്റുകളും മലപ്പുറത്ത് നിന്ന് ഒരു യൂണിറ്റും എത്തിയാണ് തീയണക്കുന്നത്.
തീപിടിത്തമുണ്ടായ ആക്രിക്കടയില്‍ നിന്നും സമീപത്തെ വാഹന ഷോറൂമിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമത്തിലാണ് അഗ്‌നിശമന സേന. ഒമ്പത് കിലോമീറ്റര്‍ ദൂരെ നിന്നാണ് അഗ്നി ശമന സേന വെള്ളം ശേഖരിക്കുന്നത്.
ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. തീപിടിത്തമുണ്ടായ സ്ഥലത്ത് വീടുകളോ ആള്‍താമസമോ ഇല്ലാത്തതിനാല്‍ മറ്റു അപകടങ്ങള്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തീ നിയന്ത്രണ വിധേയമാകാന്‍ തുടങ്ങിയിട്ടുണ്ടെന്നും പരിസരത്തെ മറ്റു കെട്ടിടങ്ങളിലേക്ക് പടര്‍ന്നുപിടിക്കാന്‍ സാധ്യതയില്ലെന്നും സേന അറിയിച്ചിട്ടുണ്ട്.
വെള്ളം എത്തിക്കാനുള്ള തടസ്സങ്ങള്‍ നീക്കാന്‍ നടപടികള്‍ ആരംഭിച്ചതായി കോഴിക്കോട് മേയര്‍ അറിയിച്ചു. മന്ത്രി എം.കെ ശശീന്ദ്രനും സ്ഥലത്തെത്തിയിട്ടുണ്ട്. അന്വേഷിക്കുമെന്ന് മന്ത്രി. ലൈസന്‍സ് ഉണ്ടോ എന്നതടക്കം പരിശോധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."