കാഴ്ച്ചയില്ലാത്തവര്‍ക്ക് നവ്യാനുഭവം പകര്‍ന്ന് എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍
കിഴിശ്ശേരി: അക കണ്ണിന്റെ വെളിച്ചത്തില്‍ കാഴ്ച്ചകള്‍ കണ്ട് എന്‍.എസ്.എസ് വളണ്ടിയര്‍മാരോടൊപ്പം അഗതിമന്ദിരം നിവാസികള്‍.
കീഴുപറമ്പ് പഴംപറമ്പിലെ കാഴ്ചയില്ലാത്തവര്‍ക്കുള്ള അഗതി മന്ദിരം നിവാസികളാണ് ഒളവട്ടൂര്‍ യതീംഖാന ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കൊപ്പം അനുഭവങ്ങള്‍ പങ്കു വെച്ച് ഒരുമിച്ച് കൂടിയത്. അഗതി മന്ദിരത്തിലെ അന്തേവാസികളുടെ കൂടെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചുകൊണ്ട് വളണ്ടിയര്‍മാര്‍ ഒരു ദിവസം ചെലവഴിച്ചു.
അഗതിമന്ദിരം നിവാസികള്‍ അകകണ്ണിന്റെ കാഴ്ച്ചനുഭവങ്ങള്‍ പങ്കു വെച്ചതും, അവതരിപ്പിച്ച വിവിധ കലാപരിപാടികളും, ബ്രയില്‍ ലിപിയും വിദ്യാര്‍ഥികള്‍ക്ക് നവ്യാനുഭവമായി.
സ്‌നേഹോപഹാരമായി എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ എല്ലാവര്‍ക്കും പുതുവസ്ത്രങ്ങള്‍ നല്‍കി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ കീഴുപറമ്പ ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ എ.മഷ്ഹൂദലി, ടി .കെ .ഹംസ, എം.കെ മുഹ്‌സിന്‍, കെ.ആര്‍.നയന, പി.ടി ശിഖ, പി.കെ സാജിത, ഷാന ഷുക്കൂര്‍, ഷാഹിര്‍ ജഹാന്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."