HOME
DETAILS

സ്വകാര്യഭൂമിയിലെ അപകടമരങ്ങള്‍ ഭൂവുടമകള്‍ തന്നെ മുറിച്ച് നീക്കണം: കലക്ടര്‍

  
backup
May 29 2017 | 20:05 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%85%e0%b4%aa%e0%b4%95%e0%b4%9f%e0%b4%ae%e0%b4%b0




പാലക്കാട്:  സ്വകാര്യഭൂമിയിലുള്ള അപകടകരമായ മരങ്ങളും മരച്ചില്ലകളും കണ്ടെത്തി ഭൂവുടമകള്‍ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുറിച്ച മാറ്റണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി അറിയിച്ചു.  മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് ജില്ലാ കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. ഇല്ലാത്ത പക്ഷം അതുമൂലമുണ്ടാകുന്ന അപകടങ്ങളുടെ നഷ്ടപരിഹാരം ബന്ധപ്പെട്ട വ്യക്തികള്‍ നല്‍കേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. പൊതു സ്ഥലത്തെ ഇത്തരം അപകടകരമായ മരങ്ങള്‍ നീക്കം ചെയ്യാന്‍  പി.ഡബ്ല്യു.ഡി ഉള്‍പ്പെടെയുളള ബന്ധപ്പെട്ട  ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.  അപകടങ്ങളെ തുടര്‍ന്നുളള നഷ്ടപരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പും ബാധ്യസ്ഥരാണെന്ന് യോഗം ഓര്‍മിപ്പിച്ചു.
ജില്ലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ മേന്‍നോട്ടത്തിനായി എ.ഡി.എം എസ്. വിജയനെ നോഡല്‍ ഓഫിസറായി ചുമതലപ്പെടുത്തി. ജില്ലാ കലക്ടറുടെ ചേബറില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി, ജില്ലാ പൊലിസ് മേധാവി പ്രതീഷ് കുമാര്‍, എ.ഡി.എം എസ് വിജയന്‍  മറ്റു ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍പങ്കെടുത്തു.
യോഗത്തിലെ പ്രധാന
തീരുമാനങ്ങള്‍
 ജില്ലയിലെ സ്‌കൂളുകള്‍, ആശുപത്രി ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളുടെ ഉറപ്പ് തദ്ദേശസ്വയംഭരണ എന്‍ജിനീയറിങ് വിഭാഗം, പൊതുമരാമത്ത്, ജില്ലാ നിര്‍മിതി കേന്ദ്രം, ജലസേചന വകുപ്പ് എന്നിവയില്‍ ഏതെങ്കിലും ഒന്നിന്റെ സിവില്‍ എന്‍ജിനീയര്‍ പരിശോധിച്ച് ഫിറ്റ്‌നസ് ഉറപ്പാക്കണം.
ജില്ലയില്‍ ദുരന്ത പ്രതിരോധത്തിന് ആവശ്യമായ ഉപകരണങ്ങള്‍ കരാര്‍ അടിസ്ഥാനത്തില്‍ വാങ്ങി കരുതി വെക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം വ്യവസ്ഥക്കനുസരിച്ച് പാലിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ജില്ലാ ദുരന്ത ലഘൂകരണ പദ്ധതിയില്‍ നല്‍കിയിട്ടുളള ദുരന്തസാധ്യതാ മേഖലകളില്‍ വില്ലേജില്‍ ഒന്ന് എന്ന കണക്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ സജ്ജമാക്കുകയും നിശ്ചിത അളവ് ഭക്ഷ്യസാധനങ്ങള്‍ കരുതുകയും ചെയ്യും.
അടിയന്തര സാഹചര്യം നേരിടാന്‍ ജില്ലാതലത്തില്‍ നിശ്ചിത അളവ് ഭക്ഷ്യസാധനങ്ങളും പാചകവാതകം ഉള്‍പ്പെടെയുള്ള ഇന്ധനങ്ങളും സൂക്ഷിക്കാന്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകടരമായ ആഴകയങ്ങളുള്ള പുഴകടവുകളിലും വെള്ളം കെട്ടി നില്‍ക്കുന്ന ക്വാറികളിലും മുന്‍പ് അപകടം നടന്ന സ്ഥലങ്ങളിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങള്‍ മുഖേനയും ടൂറിസം വകുപ്പ് മുഖേനയും അപകട സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഉരുള്‍പൊട്ടല്‍ സാധ്യതയുളള ടൂറിസം മേഖലകളില്‍ വാഹനം നിര്‍ത്തി കാഴ്ചകള്‍ കാണരുതെന്ന് യോഗം പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
മഴക്കാലത്തെ റോഡപകടങ്ങള്‍ തടയാന്‍ റോഡ് സുരക്ഷാ അതോറിറ്റി പ്രത്യേകം ശ്രദ്ധ ചെലുത്തണം. രാത്രി 10നും രാവിലെ ആറിനുമിടയില്‍ സഞ്ചരിക്കുന്ന ടാങ്കര്‍ ലോറി ഉടമകള്‍ക്ക് 30മിനിറ്റ് നിര്‍ബന്ധിത വിശ്രമവും ചൂട് പാനീയങ്ങളും നല്‍കാന്‍ പൊലിസിനെ ചുമതലപ്പെടുത്തി.
അണക്കെട്ടുകള്‍ തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് പരിസരവാസികള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വിവരം നല്‍കണം.
മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് സ്‌കൂളുകളില്‍ ജൂണ്‍ 15ന് മുന്‍പ് പ്രത്യേക അസംബ്ലി വിളിക്കും. ഇതേ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി, ജലസേചനം, മണ്ണ് സംരക്ഷണം വകുപ്പുകള്‍ കുട്ടികളില്‍ ജലസംരക്ഷണം സംബന്ധിച്ച് അവബോധം സൃഷ്ടിക്കും. കുട്ടികള്‍ക്കായി  പുഴക്കടവുകളില്‍  അഗ്‌നിശമന-പൊലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ നടപടിക്രമങ്ങള്‍ സ്വീകരിക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  36 minutes ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  40 minutes ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  an hour ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  3 hours ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  4 hours ago