സര്‍വകലാശാല വാര്‍ത്തകള്‍
മൂല്യനിര്‍ണയ ക്യാംപ്
ഒന്ന്, മൂന്ന് സെമസ്റ്റര്‍ എം. എസ്. സി മാത്‌സ് (സി. യു. സി. എസ്. എസ്) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാംപ് ജൂണ്‍ രണ്ടണ്ടു മുതല്‍ ദേവഗിരി സെന്റ് ജോസഫ് കോളജിലും (നോര്‍ത്ത് സോണ്‍), തൃശൂര്‍ സെന്റ് മേരീസ് കോളജിലും (സൗത്ത് സോണ്‍) നടക്കും.
ഗ്രേസ് മാര്‍ക്ക്
ബി. എസ്. സി, ബി. സി. എ (2014 പ്രവേശനം, സി. യു. സി. ബി. സി. എസ്. എസ്) വിദ്യാര്‍ഥികള്‍ക്ക് എന്‍. എസ്. എസ്, എന്‍. സി. സി, സ്‌പോര്‍ട്‌സ്, ആര്‍ട്‌സ് തുടങ്ങിയവയില്‍ അര്‍ഹമായ ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്നതിനായി ഒന്നും രണ്ടണ്ടും മൂന്നും നാലും സെമസ്റ്ററുകളുടെ ഗ്രേഡ് കാര്‍ഡുകള്‍ ജൂണ്‍ 15 വരെ സര്‍വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഗ്രേസ് മാര്‍ക്ക് ചേര്‍ക്കുന്ന ആവശ്യത്തിന് വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ നേരിട്ട് സമീപിക്കേണ്ടണ്ടതില്ല. പൂരിപ്പിച്ച അപേക്ഷ കോളജ് പ്രിന്‍സിപ്പല്‍ മുഖേന സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
പുനഃപരീക്ഷ
ജനുവരി 17ന് നടത്തിയ വിദൂര വിദ്യാഭ്യാസം രണ്ടണ്ടാം സെമസ്റ്റര്‍ ബി.എ സോഷ്യോളജി (സി. സി. എസ്. എസ്) കോംപ്ലിമെന്ററി പേപ്പര്‍ പി. എസ്. വൈ2 സി02 ബേസിക് സൈക്കോളജി സപ്ലിമെന്ററി ഇംപ്രൂവ്‌മെന്റ് പരീക്ഷ റദ്ദ് ചെയ്തു. പുനഃപരീക്ഷ ജൂണ്‍ 15ന് ഉച്ചക്ക് 1.30ന് നടക്കും.
പരീക്ഷാ തിയതി
മൂന്നാം സെമസ്റ്റര്‍ ബി. പി. എഡ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 13ന് രാവിലെ 9.30 ന് ആരംഭിക്കും.
നാലാം വര്‍ഷ ബി. പി. എഡ് ഇന്റഗ്രേറ്റഡ് റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 12ന് രാവിലെ 9.30ന് ആരംഭിക്കും.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷന്‍ മോഡിലുള്ള നാലാം സെമസ്റ്റര്‍ ബി. എ, ബി. എസ്. സി, ബി. എ അഫ്‌സലുല്‍ ഉലമ (സി. യു. സി. ബി. സി. എസ്. എസ്) റഗുലര്‍ പരീക്ഷക്ക് ആയിരം രൂപ സൂപ്പര്‍ ഫൈനോടെ അപേക്ഷിക്കാനുള്ള ലിങ്ക് മെയ് 30 മുതല്‍ ജൂണ്‍ രണ്ടണ്ട് വരെ ലഭ്യമാവും.
പരീക്ഷാഫലം
2016 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ എം. സി. എ (സി. യു. സി. എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍. ഈ പരീക്ഷയില്‍ പരാജയപ്പെട്ട (2011 മുതല്‍ പ്രവേശനം) വിദ്യാര്‍ഥികള്‍ക്ക് അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2017 ജൂണ്‍ ഏഴ് വരെ അപേക്ഷിക്കാം. പുനര്‍ മൂല്യനിര്‍ണയത്തിനുള്ള അപേക്ഷ ജൂണ്‍ ഏഴ് വരെ.
2016 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം. എസ്. സി ഫിസിക്‌സ് (സി.സി. എസ്. എസ്) പരീക്ഷാഫലം വെബ്‌സൈറ്റില്‍.
കണ്ണൂര്‍ സര്‍വകലാശാല
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളജുകളില്‍ 2016 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ (2013 ഉം അതിനു മുന്‍പുള്ള അഡ്മിഷനും) ബി. ബി. എ സപ്ലിമെന്ററി (സി. സി. എസ്. എസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനഃപരിശോധന, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനൊപ്പം ജൂണ്‍ ആറു വരെ സ്വീകരിക്കുന്നതാണ്.
പരീക്ഷാ തിയതി
പാര്‍ട്ട് രണ്ട് നാലാം സെമസ്റ്റര്‍ എം. എസ്. സി മെഡിക്കല്‍ മൈക്രൊ ബയോളജി, ബയോ കെമിസ്ട്രി ഡിഗ്രി (റഗുലര്‍സപ്ലിമെന്ററി-സെപ്റ്റംബര്‍ 2016) പരീക്ഷകള്‍ ജൂണ്‍ 19ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ജൂണ്‍ ആറു വരെയും 150 രൂപ പിഴയോടെ എട്ടു വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ. പി. സി, ചലാന്‍ എന്നിവ ജൂണ്‍ 12നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. ഫീസ് നിരക്ക് ഇപ്രകാരമാണ്. തിയറി പേപ്പറൊന്നിന് 130 രൂപ, പ്രാക്ടിക്കല്‍ 510 (സപ്ലിമെന്ററി തിയറി 180, പ്രാക്ടിക്കല്‍ 510), ഡിസര്‍ട്ടേഷന്‍ പ്രൊജക്ട് 760, വൈവ 160, ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ.
മൂന്നാം സെമസ്റ്റര്‍ എം. എസ്. സി മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി (എം. എല്‍. ടി) ഡിഗ്രി (റഗുലര്‍ - 2014 അഡ്മിഷന്‍ മാത്രം-മെയ് 2016) പരീക്ഷകള്‍ ജൂണ്‍ 19ന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ജൂണ്‍ ആറു വരെയും 150 രൂപ പിഴയോടെ എട്ടു വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ. പി. സി, ചലാന്‍ എന്നിവ ജൂണ്‍ 12നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്. ഫീസ് നിരക്ക് ഇപ്രകാരമാണ്. തിയറി പേപ്പറൊന്നിന് 130 രൂപ, പ്രാക്ടിക്കല്‍ 510 (സപ്ലിമെന്ററി തിയറി 180, പ്രാക്ടിക്കല്‍ 510), ഡിസര്‍ട്ടേഷന്‍ പ്രാജക്ട് 760, വൈവ 160, ആപ്ലിക്കേഷന്‍ ഫീസ് 40.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."