ഇന്ത്യക്കാര്‍ പട്ടിണിയിലായ വാര്‍ത്ത: കേന്ദ്രമന്ത്രിമാര്‍ സഊദിയിലേക്ക്
റിയാദ്: സഊദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് പട്ടിണിയിലായ സംഭവത്തില്‍ ഇന്ത്യന്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. പട്ടിണിയിലായ 800 ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് താല്‍കാലിക ആശ്വാസമായി ഭക്ഷണം വിതരണം ചെയ്തു. എന്നാല്‍ സഊദിയില്‍ പതിനായിരത്തിലധികം ഇന്ത്യക്കാര്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി മന്ത്രി സുഷമ സ്വരാജ് ട്വിറ്ററില്‍ വ്യക്തമാക്കി.
ജോലി നഷ്ടപ്പെട്ട ഇന്ത്യക്കാരില്‍ ഒരാള്‍ സുഷമ സ്വരാജിനയച്ച ട്വിറ്റര്‍ സന്ദേശത്തിലാണ് തങ്ങള്‍ ഭക്ഷണം ലഭിക്കാതെ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ചത്. തുടര്‍ന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ഭക്ഷണവും താമസവും ഉറപ്പ് വരുത്താന്‍ മന്ത്രി നിര്‍ദേശം നല്‍കുകയായിരുന്നു. മൂന്ന് ദിവസമായി ഇവര്‍ പട്ടിണിയിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സംഭവം അന്വേഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കുവാനും വിദേശകാര്യ സഹമന്ത്രി ജിദ്ദയിലെത്തുമെന്നു മന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വിദേശകാര്യ സഹമന്ത്രിമാരായ വി കെ സിങ്, എം ജെ അക്ബര്‍ എന്നിവരാണ് അടുത്ത ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുന്നത്.
വി കെ സിങ് അടുത്ത ദിവസം സഊദിയിലേക്കും, സഊദിയിലെയും കുവൈത്തിലെയും ഭരണാധികാരികളുമായി എം ജെ അക്ബര്‍ ചര്‍ച്ച നടത്തുമെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.
ഓരോ മണിക്കൂര്‍ ഇടവിട്ടും താന്‍ നേരിട്ട് സ്ഥിതി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 30 ലക്ഷത്തോളം ഇന്ത്യക്കാരാണ് സഊദിയില്‍ ജോലി ചെയ്യുന്നത്. വേതനം ലഭിക്കാത്തതിനാലും സ്ഥാപനങ്ങള്‍ അടച്ച് പൂട്ടിയതിനാലും ആയിരക്കണക്കിന് ഇന്ത്യക്കാരാണ് സഊദിയിലും കുവൈത്തിലും തൊഴില്‍രഹിതരായി കഴിയുന്നതെന്നാണ് കണക്കുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."