മുത്വലാഖ് ബില്‍ ലോക്‌സഭയില്‍ പാസായി
ന്യൂഡല്‍ഹി: മുത്വലാഖ് ബില്‍ ലോകസഭയില്‍ പാസായി. 82നെതിരേ 303 വോട്ടുകള്‍ക്കാണ് ലോക്‌സഭയില്‍ ബില്‍ പാസായത്. മൂന്നുതവണ ത്വലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് മുത്വലാഖ് നിരോധന ബില്‍. പി.കെ കുഞ്ഞാലിക്കുട്ടി, അസദുദ്ദീന്‍ ഉവൈസി, എന്‍. കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ നിര്‍ദ്ദേശിച്ച ഭേദഗതികള്‍ വോട്ടിനിട്ട് തള്ളി.
അതേസമയം ബില്‍ അവതരണത്തിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ബില്‍ പാര്‍ലമെന്ററി സമിതിക്കു വിടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം ബില്ലിനെതിരേ രംഗത്തെത്തിയത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ ബില്‍ അവതരണത്തിനെതിരേ രംഗത്തെത്തിയിരുന്നു.
കടുത്ത വാദപ്രതിവാദങ്ങളാണ് ബില്ലിലെ ചര്‍ച്ചയില്‍ നടന്നത്. കോണ്‍ഗ്രസിനെയും മുസ്്‌ലിം ലീഗിനെയും മറ്റു പ്രതിപക്ഷ കക്ഷികളെയും കൂടാതെ യു.പി.എ ഘടകകക്ഷിയായ ജെ.ഡി.യുവും ബില്ലിനെതിരേ രംഗത്തുവന്നു. മുസ്്‌ലിംകളുടെ അവകാശങ്ങള്‍ കവരുന്നതാണ് ബില്ലെന്നും ഇതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജെ.ഡി.യു അംഗം രാജീവ് രഞ്ജന്‍ സിങ് പറഞ്ഞു.
മുത്വലാഖ് കേസില്‍ ജയിലിലാകുന്ന ഭര്‍ത്താവ് എവിടെവച്ച് ഭാര്യയ്ക്ക് ജീവനാംശവും കൊടുക്കണമെന്നാണ് ബില്‍ പറയുന്നതെന്ന് അസദുദ്ദീന്‍ ഉവൈസി ചോദിച്ചു. മൂന്നു വര്‍ഷം ഭര്‍ത്താവ് ജയിലില്‍ നിന്ന് തിരിച്ചുവരാന്‍ ഭാര്യ കാത്തിരിക്കണമെന്നത് ശരിയാണോ എന്നും ഉവൈസി ചോദിച്ചു. ഡി.എം.കെ അംഗം കനിമൊഴിയും ശക്തമായ എതിര്‍പ്പുന്നയിച്ചു. ദുരഭിമാനക്കൊലയും ആള്‍ക്കൂട്ടക്കൊലയും ഇല്ലാതാക്കാന്‍ നിയമം കൊണ്ടുവരാത്തവര്‍ എന്തിന് ഇത്തരത്തിലൊരു നിയമം കൊണ്ടുവരുന്നുവെന്ന് കനിമൊഴി ചോദിച്ചു.
എന്തുകൊണ്ട് ക്രിസ്ത്യന്‍ഹിന്ദു വിഭാഗങ്ങള്‍ക്ക് ജയില്‍ശിക്ഷ ബാധകമാകുന്നില്ലെന്ന് ചര്‍ച്ചയ്ക്കിടെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ചോദിച്ചു. നേരത്തെ ലോക്‌സഭയില്‍ പാസാക്കിയിരുന്ന ബില്‍ രാജ്യസഭയില്‍ പരാജയപ്പെട്ടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."