HOME
DETAILS

അടുത്ത വർഷം മുതൽ ഹാജിമാർക്ക് ഏറെ ഉപകരിക്കുന്ന സ്മാർട്ട് കാർഡുകൾ പ്രാബല്യത്തിൽ വരും 

  
backup
December 29, 2020 | 6:47 PM

hajj-smarts-cards-will-launch

     മക്ക: അടുത്ത ഹജ് സീസണിൽ മുഴുവൻ തീർഥാടകർക്കും സ്മാർട്ട് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതിന്റെ ഭാഗമായി ഹജ്, ഉംറ മേഖലയിലെ പ്രവർത്തനങ്ങളും സേവനങ്ങളും സാങ്കേതികമായി ബന്ധിപ്പിക്കാൻ ഡിജിറ്റൽ പ്ലാറ്റ് ഫോം വികസിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. 'ഡിജിറ്റൽ ലോകത്ത് നമുക്ക് എങ്ങിനെ മാതൃക സൃഷ്ടിക്കാം' എന്ന ശീർഷകത്തിൽ മക്ക കൾച്ചറൽ ഫോറം നടത്തിവരുന്ന കാംപയിന്റെ ഭാഗമായാണ് ഹജ് സ്മാർട്ട് കാർഡ് പ്ലാറ്റ്‌ഫോം എന്ന പേരിൽ മന്ത്രാലയം പുതിയ പദ്ധതി പ്രഖ്യാപിച്ചത്. 

    ഹജ്ജ്-ഉംറ മേഖലയിലെ പ്രവർത്തനങ്ങളെയും സേവനങ്ങളെയും ബന്ധിപ്പിക്കുകയാണ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. തീർഥാടകരുടെ വ്യക്തിഗത വിവരങ്ങളും മെഡിക്കൽ, പാർപ്പിട വിശദാംശങ്ങളും ഉൾപ്പെടെ ഹാജിമാരുടെ പൂർണ്ണ വിവരങ്ങൾ  അടങ്ങിയതാകും സ്മാർട്ട് ഐ.ഡി കാർഡുകൾ. നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻ.എഫ്.സി) സാങ്കേതിക വിദ്യയിലൂടെയാണ് ഈ സ്മാർട്ട് കാർഡ് പ്രവർത്തിക്കുക. പുണ്യസ്ഥലങ്ങളിലെ തീർഥാടകരുടെ യാത്രകളെ പിന്തുടരാനും വഴിതെറ്റുന്ന തീർഥാടകരെ അവരുടെ താമസകേന്ദ്രങ്ങളിലേക്ക് തിരിച്ചെത്തിക്കാനും നിയമലംഘകർ പുണ്യസ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നത് തടയാനും ഇതുവഴി സഹായിക്കും. ഇതിനെല്ലാം പുറമെ അനധികൃത മാർഗത്തിലൂടെ ഹജ് ചെയ്യാനുള്ള പ്രവണതക്കും പുതിയ തീരുമാനം ഫലപ്രദമായി തടയിടുമെന്നും മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു.   

     ഏകീകൃത കേന്ദ്രത്തിലൂടെ പുണ്യ കർമങ്ങൾ നിയന്ത്രിക്കുന്ന സേവനം നേരത്തെ വിജയകരമായി പരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഐ.ഡി കാർഡുകൾ ഇത്തവണ വിപുലമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതെന്ന് മന്താലയം അറിയിച്ചു. 'വിഷൻ 2030' സമഗ്ര സാമ്പത്തിക പരിഷ്‌കരണ പദ്ധതിയുടെ ഭാഗമായാണ് സ്മാർട്ട് ഹജ് പ്ലാറ്റ് ഫോം നടപ്പിലാക്കുന്നതെന്നും ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബോണ്ടി ബീച്ച് ആക്രമണം: വിദ്വേഷം തടയാൻ നടപടിയുമായി ആസ്ട്രേലിയ; വിസ നടപടികളിലും നിയന്ത്രണം

International
  •  20 days ago
No Image

എസ്.ഐ.ആർ: സമയപരിധി കഴിഞ്ഞു; 17 ലക്ഷത്തോളം വോട്ടർമാർ എവിടെ 

Kerala
  •  20 days ago
No Image

സൈബറിടത്ത് കൊലവിളി തുടർന്ന് ഇടത് ഗ്രൂപ്പുകൾ; മിണ്ടാട്ടമില്ലാതെ പൊലിസ് 

Kerala
  •  20 days ago
No Image

പാലക്കാടൻ കപ്പ് ആർക്ക്; ബി.ജെ.പിയിൽ  തർക്കം തുടരുന്നു; യു.ഡി.എഫ്- എൽ.ഡി.എഫ് ഭരണസാധ്യത മങ്ങുന്നു

Kerala
  •  20 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; തെലങ്കാനയിൽ മുന്നേറി കോൺ​ഗ്രസ്; പഞ്ചാബിൽ എഎപിക്ക് നേട്ടം

National
  •  20 days ago
No Image

വിദ്വേഷ പ്രസംഗത്തിനെതിരെ ബിൽ പാസാക്കി കർണാടക; ഏഴ് വർഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും

National
  •  20 days ago
No Image

നീതിയുടെ ചിറകരിഞ്ഞ്; അദാനിക്കെതിരേ വിധി പറഞ്ഞ് 24 മണിക്കൂറിനുള്ളിൽ ജഡ്ജിക്ക് സ്ഥലംമാറ്റം

National
  •  20 days ago
No Image

വി.സി നിയമനത്തിലെ മുഖ്യമന്ത്രി - ഗവർണർ സമവായം; സി.പി.ഐക്ക് അതൃപ്തി;സി.പി.എമ്മിലും എതിർപ്പ്

National
  •  20 days ago
No Image

മൈസൂരില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; 44 യാത്രക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു

Kerala
  •  20 days ago
No Image

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ചു

Kerala
  •  20 days ago