HOME
DETAILS
MAL
ബി.ജെ.പി കൗണ്‍സിലറുടെ വീടിന് സമീപം ബോംബേറ്
backup
May 29 2017 | 21:05 PM
തലശ്ശേരി: നങ്ങാറത്ത് പീടികയില്‍ ബി.ജെ.പി കൗണ്‍സിലറുടെ വീടിന് സമീപം ബോംബേറ്. കെ. ലിഗേഷിന്റെ വീടിനു നേരെയാണ് ഇന്നലെ രാത്രി 8.30ഓടെ ബോംബെറിഞ്ഞത്. ബി.ജെ.പി-സി.പി.എം സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്ത് പൊലിസ് പിക്കറ്റിങ് ഏര്‍പ്പെടുത്തിയിരുന്നു. ശബ്ദം കേട്ട് പൊലിസുകാര്‍ ഓടിയെത്തിയെങ്കിലും ബോംബെറിഞ്ഞ സംഘം രക്ഷപ്പെട്ടിരുന്നു. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."