സര്‍വകലാശാലാ പരീക്ഷകള്‍ കുറ്റമറ്റതാക്കാന്‍ നടപടി
തിരുവനന്തപുരം: സര്‍വകലാശാല പരീക്ഷകള്‍ കാര്യക്ഷമവും കുറ്റമറ്റതുമാക്കാന്‍ നടപടിയുമായി കേരള സര്‍വകലാശാല. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരുടേയും ചീഫ് സൂപ്രണ്ടുമാരുടേയും യോഗത്തിലാണ് തീരുമാനം എടുത്തത്. ഓരോ പരീക്ഷാ കേന്ദ്രത്തിലും സര്‍വകലാശാല നല്കുന്ന ഉത്തരക്കടലാസിന്റെ നാള്‍വഴി റെക്കാര്‍ഡ് കൃത്യതയോടെ സൂക്ഷിക്കുന്നതിനുളള നിര്‍ദേശം നല്കി.
സര്‍വകലാശാല നല്കുന്ന ഉത്തരക്കടലാസിന്റെ രേഖകള്‍, ഉപയോഗിച്ച ഉത്തരക്കടലാസിന്റെ രേഖകള്‍, ബാക്കി വരുന്ന ഉത്തരക്കടലാസുകള്‍ എന്നിവയുടെ കൃത്യമായ കണക്ക് കോളജില്‍ സൂക്ഷിക്കേണ്ടതും അത് സര്‍വകലാശാലയെ അറിയിക്കേണ്ടതും കോളജ് പ്രിന്‍സിപ്പള്‍മാരുടെ ഉത്തരവാദിത്തമാണ്. പരീക്ഷയുമായി ബന്ധപ്പെട്ട പേപ്പറുകളും രേഖകളും സി.സി.ടി.വി സംവിധാനമുളള സ്ട്രോങ് റൂമില്‍ സൂക്ഷിക്കാനുളള നിര്‍ദേശവും പ്രിന്‍സിപ്പള്‍മാര്‍ക്ക് നല്കി. ഇക്കാര്യത്തിലുളള പരിശോധന സമയബന്ധിതമായി നടത്തുന്നതിന് പ്രത്യേക സംഘത്തെ സര്‍വകലാശാല നിയോഗിച്ചു. ഈ സംഘം ഓരോ പരീക്ഷാകേന്ദ്രത്തിലും പരിശോധന നടത്തും. യോഗത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ.കെ.എച്ച് ബാബുജാന്, അഡ്വ.എ അജികുമാര്‍, ഡോ.കെ.ബി മനോജ്, പ്രൊഫ.കെ ലളിത, ശ്രീമതി രഞ്ജു സുരേഷ്, രജിസ്ട്രാര്‍ ഡോ.സി.ആര് പ്രസാദ്, പരീക്ഷാ കണ്ട്രോളര് ഡോ.മിനി ഡിജോ കാപ്പന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."