HOME
DETAILS

ജില്ലാ പഞ്ചായത്ത് ഇടത്തേക്കോ, വലത്തേക്കോ വയനാട്ടില്‍ 'ഭാഗ്യം' വിധിയെഴുതും

  
backup
December 30 2020 | 03:12 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%87

 


കല്‍പ്പറ്റ: യു.ഡി.എഫ് ഉരുക്കു കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി എല്‍.ഡി.എഫ് നടത്തിയ മുന്നേറ്റം എട്ട് സീറ്റില്‍ ഒതുങ്ങിയതോടെ വയനാട് ജില്ലാ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിനെ ആശ്രയിച്ച്.
ഇന്ന് നടക്കുന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുന്നണികളുടെ വോട്ടുകള്‍ അസാധുവായില്ലെങ്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തിലേക്കെത്താന്‍ ഭാഗ്യത്തിന്റെ തുണ കൂടിയുണ്ടാകണം.
എല്‍.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി അമ്പലവയല്‍ ഡിവിഷനില്‍ നിന്നും വിജയിച്ചെത്തിയ സുരേഷ് താളൂരാണ്. ഏറെ പിടിവലികള്‍ക്ക് ശേഷമാണ് യു.ഡി.എഫ് തങ്ങളുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയെ ഇന്നലെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന മാരത്തണ്‍ ചര്‍ച്ചയുടെ തുടര്‍ച്ചയായിരുന്നു ഇന്നലെയും നടന്നത്. ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥി പദം തങ്ങള്‍ക്ക് വേണമെന്ന നിലപാടിലുറച്ച് നിന്നതാണ് ചര്‍ച്ചകള്‍ നീളാന്‍ കാരണമായത്. ജനറല്‍ വിഭാഗത്തിന് മാറ്റിവെച്ച പ്രസിഡന്റ് പദത്തില്‍ നോട്ടമിട്ട് പ്രമുഖ നേതാക്കള്‍ വരെ മത്സര ഗോദയിലിറങ്ങിയിരുന്നെങ്കിലും ഇവരെല്ലാം പരാജയപ്പെട്ടു.
വിജയിച്ച് വന്നത് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു ജില്ലാ പ്രസിഡന്റുമാരായിരുന്നു. ഇവര്‍ രണ്ടുപേരും എ ഗ്രൂപ്പില്‍പ്പെട്ടവരാണ്. ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ആറ് പ്രതിനിധികളാണുള്ളത്. ബാക്കി നാല് പേരും വനിതകളാണ്. പ്രസിഡന്റ് പദം ജനറല്‍ ആയത് കൊണ്ട് യുവ നേതാക്കളുടെ പേരാണ് തെരഞ്ഞെടുപ്പിന് ശേഷം ഉയര്‍ന്നു വന്നിരുന്നത്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റിനായിരുന്നു ഇതില്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെട്ടതും.
എന്നാല്‍ ഐ ഗ്രൂപ്പ് തങ്ങളുടെ ഭാഗത്ത് നിന്നുള്ള വനിതാ അംഗത്തെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി പദത്തിനായി പിടിവലിയും ആരംഭിച്ചു. എ ഗ്രൂപ്പ് കൈവശം വെച്ചിരുന്ന കല്‍പ്പറ്റ നഗരസഭ ചെയര്‍മാന്‍ സ്ഥാനമടക്കം ഇത്തവണ ഐ ഗ്രൂപ്പിനാണ് നല്‍കിയത്. എന്നിട്ടും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വം എ ഗ്രൂപ്പിന് വിട്ട് നല്‍കാന്‍ ഐ നേതാക്കളില്‍ ചിലര്‍ തയ്യാറായില്ല. ഇതാണ് തെരഞ്ഞെടുപ്പിന് തലേദിവസവും സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണം. ഇന്നലെ വൈകിട്ട് ആറോടെയാണ് ഐ ഗ്രൂപ്പിന്റെ സമ്മര്‍ദങ്ങള്‍ അതിജീവിച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാറിനെ പ്രസിഡന്റ് സ്ഥനാര്‍ഥിയാക്കാന്‍ ഡി.സി.സി തീരുമാനിച്ചത്. എല്‍.ഡി.എഫിന്റെ വൈസ് പ്രസിഡന്റ് സ്ഥനാര്‍ഥി സി.പി.ഐയിലെ ബിന്ദു ടീച്ചറാണ്. യു.ഡി.എഫില്‍ മുസ്‌ലിം ലീഗിലെ കെ.ബി നസീമയാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുക. സുരേഷ് കാളൂര്‍ നറുക്കെടുപ്പില്‍ തോറ്റാല്‍ സി.പി.എമ്മിലെ ബിന്ദു പ്രകാശായിരിക്കും എല്‍.ഡി.എഫിന്റെ വൈസ് പ്രസിഡന്റെ് സ്ഥാനാര്‍ഥി. ആരൊക്കെ വാഴും ആരൊക്കെ വീഴുമെന്ന് ഇന്നറിയാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  21 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  21 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  21 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  21 days ago
No Image

പാലക്കാട്ടെ വിജയാഘോഷത്തിനിടെ പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

latest
  •  21 days ago
No Image

'തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി'ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണ് ; വയനാട്ടിലെ വോട്ടര്‍മാരോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

Kerala
  •  21 days ago
No Image

കന്നിയങ്കത്തില്‍ വയനാടിന്റെ പ്രിയപ്പെട്ടവളായി പ്രിയങ്ക, വന്‍ഭൂരിപക്ഷത്തോടെ പാലക്കാടന്‍ കോട്ടകാത്ത് രാഹുല്‍, ചേലക്കരയില്‍ പ്രദീപ് 

Kerala
  •  21 days ago
No Image

നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും, സ്‌നേഹിക്കാനും മത്സരിച്ച ഓരോ സഖാവിനോടും നന്ദി,  ജനങ്ങളുടെ ഇടയില്‍തന്നെയുണ്ടാവും: പി സരിന്‍

Kerala
  •  21 days ago
No Image

ജാര്‍ഖണ്ഡില്‍ അടിച്ചുകയറി ഇന്ത്യാ സഖ്യം ; മഹാരാഷ്ട്രയില്‍ എന്‍ഡിഎ 

National
  •  21 days ago
No Image

3920ല്‍ ഒതുങ്ങി എന്‍.കെ സുധീര്‍; ചേലക്കരയില്‍ ലഭിച്ചത് പിണറായിസത്തിന് എതിരെയുള്ള വോട്ടെന്ന് പി.വി അന്‍വര്‍

Kerala
  •  21 days ago