HOME
DETAILS
MAL
ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ ഹെഡ്മിസ്ട്രസിനെ സസ്പെന്‍ഡ് ചെയ്തു
backup
July 31 2016 | 20:07 PM
തിരുവനന്തപുരം: ജി.വി. രാജ സ്പോര്‍ട്സ് സ്കൂള്‍ ഹെഡ്മിസ്ട്രസ് എല്‍. ശശികലയെ പൊതുവിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം സ്കൂളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ കൃത്യസമയത്ത് മേലുദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ സ്കൂള്‍ ഹെഡ്മിസ്ട്രസ് വീഴ്ചവരുത്തിയതായി ഡി.പി.ഐ അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് വയറിളക്കവും ഛര്‍ദ്ദിയും വയറുവേദനയും കുട്ടികള്‍ക്കുണ്ടായത്. വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും എസ്.എ.ടി ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരുന്നു. സ്കൂള്‍ ഹോസ്റ്റലില്നിന്നുകഴിച്ച മീന്‍കറി, ബീഫ് തുടങ്ങിയ ഭക്ഷണങ്ങളില്നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."